ഈദ് അവധിയുടെ ഭാഗമായി ദുബായില്‍ ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒഴികെ മുഴുവന്‍ പാര്‍ക്കിങ് മേഖലകള്‍ക്കും ഇളവ് ബാധകമായിരിക്കും. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ഒമ്പത് വ്യാഴാഴ്ച വരെയാണ് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നഗരത്തില്‍ സൗജന്യ പാര്‍ക്കിങ് ആനുകൂല്യം പ്രഖ്യാപിച്ചത്.
പെരുന്നാള്‍ ലക്ഷ്യംവച്ച് വിമാനകമ്പനികള്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി. സാധാരണ നിരക്കിനെക്കാള്‍ എണ്‍പത് ശതമാനം വരെയാണ് വര്‍ധന. കേരളത്തില്‍ സ്കൂള്‍ അവധിക്കാലം അവസാനിക്കാറായതിന് തൊട്ടുപിന്നാലെ പെരുന്നാളും എത്തിയത് വിമാനകമ്പനികള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഷാര്‍ജയിലേക്കുള്ള ഗതാഗത തടസ്സത്തിന് പ്രധാന പരിഹാരമായി ട്രിപ്പോളി റോഡ് അടുത്ത മാസം അവസാനം തുറക്കും. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിച്ച് 12 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ട്രിപ്പോളി റോഡ് തുറക്കുന്നതോടെ ഇവിടുത്തെ 30% ഗതാഗത തടസ്സവും പരിഹരിക്കപ്പെടുമെന്ന് ആര്‍ടിഎ(ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്) അധികൃതര്‍ വ്യക്തമാക്കി.
സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാവും.
ജോലി അന്വേഷിക്കുമ്പോള്‍ ഏറ്റവും നല്ല ശമ്പളം ഏത് മേഖലയില്‍ ലഭിക്കുമെന്ന് നോക്കിത്തന്നെയാണ് അധികപേരും ജോലിയും സ്ഥാപനവുമൊക്കെ തെരഞ്ഞെടുക്കുന്നത്. തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലെത്തുന്ന പ്രവാസികളുടെ മനസിലും മറ്റൊന്നാവില്ല. യുഎഇയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന 10 തൊഴില്‍ മേഖലകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പ്രമുഖ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ റോബര്‍ട്ട് ഹാഫ്.
പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ദുബായിലെ ബിസിനസ് പ്രമുഖനുമായ ഭരത് ഭായ് ഷാ അന്തരിച്ചു. 87 വയസായിരുന്നു. സ്വദേശമായ ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു അന്ത്യം. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിനായി നിരവധി സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ഭരത് ഭായ് എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരസ്പരം ആശയവിനിമയം എളുപ്പമാക്കുന്ന ഫാമിലി സ്കൂള്‍ ആപ്ലിക്കേഷന്‍(അധീദക്) പുറത്തിറക്കി. സഹവാസം, പെരുമാറ്റം, പാഠ്യ നിലവാരം, മത്സര ക്ഷമത തുടങ്ങി കുട്ടിയെപ്പറ്റിയുള്ള ഏതു വിവരവും അപ്പപ്പോള്‍ കൈമാറാം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ലോഗിന്‍ സംവിധാനമുണ്ട്. ദിവസവും പഠിപ്പിച്ച പാഠഭാഗങ്ങള്‍ ആപ്പില്‍ ലഭ്യമാകും.
സലൂണ്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ദുബായ് മുനിസിപാലിറ്റി പരിശോധന കര്‍ശനമാക്കി. മുനിസിപാലിറ്റിയുടെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നാണ് പുരുഷ- വനിതാ കേന്ദ്രങ്ങളില്‍ പരിശോധിക്കുന്നത്. ഈ കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പാക്കി പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യസുരക്ഷാ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ഡോ.നസീം മുഹമ്മദ് റാഫി പറഞ്ഞു.
നിസ്സാര പ്രശ്നങ്ങള്‍ക്കും അനാവശ്യ കാര്യങ്ങള്‍ക്കും 999 എന്ന നമ്പരിലേക്കു വിളിക്കുന്നവരുടെ എണ്ണം പെരുകുന്നതായി ദുബായ് പൊലീസ്. പലപ്പോഴും ഇതു മൂലം അടിയന്തര സേവനം വേണ്ടവര്‍ക്ക് കിട്ടാതെ വരുന്നുണ്ട്.