Currency

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; മലയാളിക്ക് ഏഴ് കോടി സമ്മാനം

സ്വന്തം ലേഖകന്‍Wednesday, May 29, 2019 4:40 pm

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം മലയാളിക്ക് ഒപ്പം. ഇത്തവണ കോട്ടയം സ്വദേശി പി.ആര്‍ രതീഷ് കുമാറിനാണ് ഭാഗ്യ സമ്മാനം. 10 ലക്ഷം ഡോളറിന്റെ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നറുക്കെടുപ്പ്. സമ്മാനവിവരം അറിയിച്ചുകൊണ്ട് രാവിലെ തന്നെ ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചു. കേട്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് രതീഷ് പറഞ്ഞു. പിന്നീട് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് നോക്കിയാണ് ഉറപ്പാക്കിയത്.

10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന രതീഷ്, കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കാറുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ അദ്ദേഹം കുടുംബസമേതം യുഎഇയില്‍ തന്നെയാണ് താമസം. കോടീശ്വരനായെങ്കിലും തല്‍ക്കാലം മറ്റ് പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. പ്രവാസിയായിത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x