
ദുബായ്: റമദാന്‍ കാലത്ത് ദുബായിലെ തിരക്കേറിയ പാതയോരങ്ങളില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കി യാത്രകാര്‍ക്ക് ആശ്വാസമാവുകയാണ് വിവിധ മലയാളി സംഘടനകള്‍. നോമ്പുതുറ വിഭവങ്ങളടങ്ങുന്ന കിറ്റുമായി വിവിധ മലയാളി സംഘടനകള്‍ നിരത്തുകളില്‍ സജീവമാകുകയാണ്. തിരക്കിട്ട യാത്രകള്‍ ഒഴിവാക്കാന്‍ ദുബായി പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റംസാനില്‍ നിരത്തുകളിലെ സുരക്ഷയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ റെഡ് ക്രെസെന്റുമായി ചേര്‍ന്ന് പോലീസ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. നോമ്പുതുറ സമയങ്ങളില്‍ തിരക്കിട്ട് വീടുകളിലേക്കും പള്ളികളിലേക്കും വാഹനങ്ങളുമായി പരക്കം പായുന്നത് ഒഴിവാക്കുകയാണ് നിരത്തുകളില്‍ നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കുന്നതിലൂടെ അധികൃതര്‍ ലക്ഷ്യംവെക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.