Currency

മസ്‌കത്തിലേക്ക് ദിവസേന രണ്ട് എ 380 സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Friday, May 31, 2019 2:47 pm

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വലിയ എ 380 വിമാനങ്ങള്‍ ജൂലൈ ഒന്നു മുതല്‍ ദിവസേന മസ്‌കത്തിലേക്കു രണ്ടു സര്‍വീസ് നടത്തും. ഇകെ 862-863, ഇകെ 864-865 ആയി സര്‍വീസ് നടത്തുന്ന ഈ വിമാനങ്ങളാകും എമിറേറ്റ്‌സ് എയര്‍ലൈന്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്നു നടത്തുന്ന ഏറ്റവും ഹ്രസ്വ ദൂര സര്‍വീസുകള്‍. 340 കിലോമീറ്ററാണ് ഒരു വഴിക്കുള്ള ദൂരം. ഇകെ 862 വിമാനം രാവിലെ 8.25ന് ദുബായില്‍ നിന്നു പുറപ്പെട്ട് മസ്‌കത്തില്‍ 9.40ന് എത്തും.

മടക്ക യാത്രയില്‍ ഇകെ 863 11.15ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.25ന് ദുബായില്‍ എത്തും. ഇകെ 864 വിമാനം വൈകിട്ട് 4.20ന് ദുബായില്‍ നിന്നു പുറപ്പെട്ട് മസ്‌കത്തില്‍ 5.25ന് എത്തും. ഇകെ 865 വിമാനം രാത്രി 7,05ന് പുറപ്പെട്ട് ദുബായില്‍ 8.15ന് എത്തും. ഒക്ടോബറില്‍ മഞ്ഞു കാല ഷെഡ്യൂള്‍ വരുമ്പോള്‍ സമയ ക്രമത്തില്‍ നേരിയ വ്യത്യാസം ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x