
ദുബായ്: കുട്ടികളെ കാറിലിരുത്തി പോകുന്നവര്‍ക്കു ശക്തമായ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കാര്‍ നിര്‍ത്തിയിട്ടിട്ട് പോകുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ അകത്തു കടന്ന് ബട്ടണുകളില്‍ അമര്‍ത്തി ചൈല്‍ഡ് ലോക്ക് വീഴാനുള്ള സാധ്യതയുണ്ട്. പുറത്തെ കൊടും ചൂടും ഉള്ളില്‍ വായു കിട്ടാത്ത അവസ്ഥയും മരണ കാരണമാകും.
ചെറിയ സമയത്തേക്കു പോലും കുട്ടികളെ ഒറ്റയ്ക്കു കാറിലിരുത്തി പോകരുത്. കുട്ടികള്‍ കാറില്‍ കുടുങ്ങിയാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഫോണ്‍ നമ്പരിലേക്കു വിളിക്കുക. കൂര്‍ത്ത അഗ്രമുള്ള കല്ലുപയോഗിച്ച് ചില്ല് തകര്‍ത്ത് എത്രയും പെട്ടെന്ന് പുറത്തെടുക്കാന്‍ ശ്രമിക്കണമെന്നും ദുബായ് പൊലീസ് ലാന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്ല അലി ബെഷ്വ ഓര്‍മിപ്പിച്ചു.
അല്‍ഐനില്‍ അഞ്ചു വയസ്സുകാരന്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചതിനു പിന്നാലെയാണ് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 8 മാസത്തിനിടെ ഇത്തരം 69 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആകെ വന്നത് 76 കേസുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.