
ദുബായ്: വിനോദ സഞ്ചാര രംഗത്തു മറ്റൊരു വിസ്മയം കൂടി ദുബായില്‍ പൂര്‍ത്തിയായി. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദ സഞ്ചാര കേന്ദ്രം ദുബായ് അരീനയാണ് പുതിയ വിസ്മയം. ദുബായ് സിറ്റി വാക്കില്‍ നിര്‍മിച്ചിരിക്കുന്ന ദുബായ് അരീനയില്‍ 17000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ്.
ഇവിടെ അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മിറാസാണു നിര്‍മാതാക്കള്‍. കലാപരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും പുറമേ കായിക മല്‍സരങ്ങളും നടത്താന്‍ സൗകര്യമുണ്ട്. ആഘോഷങ്ങള്‍ക്കും ആഡംബര വിരുന്നുകള്‍ക്കുമെല്ലാം ഉപയുക്തമായ രീതിയില്‍ എല്ലാ സൗകര്യങ്ങളോടെയും നിര്‍മിച്ചിരിക്കുന്ന ദുബായ് അരീന നഗരത്തിലെ പുതിയ ശ്രദ്ധാ കേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ദുബായ് മെട്രോയില്‍ നിന്ന് ഇവിടേക്ക് എത്താന്‍ നടപ്പാലവും നിര്‍മിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.