
ദുബായ്: യുഎഇയുടെ പലപ്രദേശങ്ങളിലും ബുധനാഴ്ച നേരിയ തോതില്‍ മഴ ലഭിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്നും കാര്‍മേഘം മൂടിക്കെട്ടി നില്‍ക്കുന്നതിനാലും രാജ്യത്ത് ചൂട് കുറയുമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയറോളജി ആന്‍ഡ് സീസ്മോളജി (എന്‍സിഎം) യുടെ അറിയിപ്പ്.
കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ മെര്‍ക്കുറി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യം വിയര്‍ത്തൊലിക്കുകയായിരുന്നു. ചൊവ്വാഴ്ച ഏറ്റവും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.
ചില പ്രദേശത്ത് പൊടിക്കാറ്റും പകുതി മൂടിക്കെട്ടിയ കാലാവസ്ഥയുമായിരിക്കും. പടഞ്ഞാറന്‍ തീരപ്രദേശത്തും ദ്വീപുകളും രാത്രിയില്‍ നേരിയ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചൂട് കുറയുമെന്നും എന്‍സിഎം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.