കാലാവസ്ഥാ മാറ്റത്തിനൊപ്പം യുഎഇയില്‍ പനി പടരുന്നു. അവധിക്ക് ശേഷം സ്കൂളുകള്‍ കൂടി തുറന്നതോടെ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാണിച്ച് വിവിധ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്കി. രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നു.
ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. മേയ് ഒന്നു മുതല്‍ ഇത്തരം സിഗററ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് അനധികൃതമായിരിക്കുമെന്ന് ഫെഡറല്‍ നികുതി അതോറിറ്റി പ്രഖ്യാപിച്ചു. യു.എ.ഇയില്‍ ഉല്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ സിഗററ്റുകള്‍ക്ക് നിയമം ബാധകമാണ്.
മെയ് 30 വരെ 45 ദിവസമാണ് വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ റണ്‍വേ പുനര്‍നിര്‍മാണത്തിനായി അടക്കുന്നത്. ഈ ദിവസങ്ങളില്‍ ദുബായ്- കേരള സെക്ടററിലുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ പല വിമാനസര്‍വീസുകളും ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും പോയ് വരിക.
ചൊവ്വാഴ്ച മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 45 ദിവസം നീളുന്ന റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായാണ് റണ്‍വേ അടയ്ക്കുന്നത്.
നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നടത്തിയ പരിശോധന പ്രകാരം 141 സ്കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം നിലനിര്‍ത്തിയിട്ടുണ്ട്. ഇവയ്ക്ക് 2.07 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനാവും. ഒന്‍പത് സ്കൂളുകള്‍ നേരത്തെയുണ്ടായിരുന്ന നിലവാരം മെച്ചപ്പെടുത്തിയതിനാല്‍ അവയ്ക്ക് 4.14 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനുമാവും.
രണ്ടു സ്റ്റേഷനുകളള്ക്കിടയില് താല്കാലികമായി നിര്‍ത്തി വെച്ച സേവനം ദുബൈ മെട്രോ പുനസ്ഥാപിക്കുന്നു. റൂട്ട് 2020 പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ഥം നിര്‍ത്തിവെച്ച രണ്ടിടങ്ങളിലും ഏപ്രില്‍ 19 മുതല്‍ മെട്രോ സേവനം പുനരാരംഭിക്കും.
വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്യും. ശനിയാഴ്ചയോടെ ഇത് കൂടുതല്‍ ശക്തമാകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിമന്നലുമുണ്ടാകും. പലയിടങ്ങളിലും പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാവാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സിനിമ അഭിനേതാക്കളുടെയും പ്രശസ്ത വ്യക്തികളുടെയും പേരില്‍ വാട്സാപ്പ് വഴിയുള്ള തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പുമായി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). ഇത്തരം വ്യക്തികളുടെ പേരിലുള്ള വാട്സ് ആപ്പ് നമ്പരുകളില്‍ നിന്നു സന്ദേശം അയയ്ക്കുകയും ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം.
മികച്ച 100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അറബ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകരാന്‍ നടപടി ഉപകരിക്കും എന്നാണ് വിലയിരുത്തല്‍.
അല്‍ മക്തൂം ഫ്ലോട്ടിങ് ബ്രിഡ്ജുകള്ക്കിടയിലായി സജ്ജമാക്കുന്ന ‘ജുവല്‍ ഓഫ് ദ ക്രീക്ക്’ പദ്ധതിയുടെ 80 ശതമാനം റോഡുകളും പണി പൂര്‍ത്തിയായി. ദുബായ് ക്രീക്കിന്റെ തീരത്ത് നഗരത്തിന്റെ പ്രൗഢിയും വിനോദസഞ്ചാര മികവും വിളിച്ചോതുന്ന പദ്ധതിയുടെ റോഡ്, അടിപ്പാത നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.