Currency

ദുബായില്‍ നിയമലംഘിച്ച് റോഡ് ക്രോസ് ചെയ്താല്‍ 400 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Thursday, November 15, 2018 11:17 am

ദുബായ്: റോഡ് ക്രോസ് ചെയ്യാനുള്ള ഭാഗത്തുകൂടി മാത്രമേ മുറിച്ചു കടക്കാവൂവെന്ന് കര്‍ശന നിയന്ത്രണവുമായി ദുബായ് ട്രാഫിക് പൊലീസ്. തെറ്റായ സ്ഥലങ്ങളില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് ഇനിമുതല്‍ പിഴയടക്കേണ്ടി വരും. 400 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്. അപകടങ്ങള്‍ പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള നിയമം കര്‍ശനമാക്കുന്നത്.

നിയമലംഘനം നടത്തിയ അരലക്ഷത്തോളം കേസുകളാണ് ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്. ഇവര്‍ക്കെല്ലാം പിഴ ചുമത്തി. ട്രാഫിക് ലൈറ്റുകളെ അവഗണിക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും ഇതേ തുക തന്നെ പിഴയായി ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x