Currency

ദുബായില്‍ പനി ബാധിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു

സ്വന്തം ലേഖകന്‍Friday, November 16, 2018 1:01 pm

ദുബായ്: ദുബായില്‍ പനി ബാധിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ ആലിയ നിയാസ് അലി (17)യാണ് മരിച്ചത്. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായിരുന്നു ആലിയ. പനി മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ബുധനാഴ്ച അല്‍ ഖൂസില്‍ ആയിരുന്നു ഖബറടക്കം.

പനികാരണമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച മുന്‍പ് നാലാം ക്ലാസുകാരിയായ മലയാളി പെണ്‍കുട്ടി അമീന ഷറഫും പനി ബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ദുബായിലെ മിക്ക സ്‌കൂള്‍ അധികൃതരും രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x