അടുത്ത വര്‍ഷം മുതല്‍ യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ് പതിക്കും. നികുതി വെട്ടിപ്പ് തടയാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. പുകയില ഉല്പന്നങ്ങളുടെ കള്ളക്കടത്ത് തടയുന്നതിനും വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാന്‍ യു.എ.ഇ മന്ത്രിസഭ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം മുതലാണ് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ നിലവില്‍ വരിക. വിസക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളും മന്ത്രിസഭ പ്രഖ്യാപിച്ചു.
യു.എ.ഇയില്‍ വാട്സാപ് കോളിന് അനുവാദം ലഭിച്ചതായ പ്രചാരണം തള്ളി അധികൃതര്‍. വാട്സാപ് കോളുകള്‍ക്ക് അനുമതി ലഭിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ അധികൃതരെ ഉദ്ധരിച്ച് ‘ഇമാറാത്ത് അല്‍ യൗം’ പത്രമാണ് വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയത്.
ആര്‍ടിഎ (ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി) ഉപയോക്താക്കള്‍ക്കു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പിഴ അടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ബാങ്ക് പലിശയില്ലാതെ ഒറ്റയടിക്കോ പല തവണകളായോ പിഴ അടയ്ക്കാവുന്ന സംവിധാനം ഏഴു ബാങ്കുകളുമായി സഹകരിച്ചാണു നടപ്പാക്കുന്നത്.
സ്വന്തം പൗരന്മാര്ക്ക് സുഗമമായ രാജ്യാന്തര യാത്രകള്‍ക്ക് സൗകര്യം നല്കുന്ന യു.എ.ഇ പാസ്പോര്‍ട്ട് ലോകത്തെ പ്രബലമായ പാസ്പോര്‍ട്ടുകളില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ യു.എ.ഇ പാസ്പോര്‍ട്ട് ഒമ്പതാം സ്ഥാനത്തെത്തിയതായി വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ് ട്വീറ്റ് ചെയ്തു.
പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറഞ്ഞതായി റിക്രൂട്ടിങ് ഏജന്‍സികള്‍. ഓഗസ്റ്റില്‍ പൊതുമാപ്പ് തുടങ്ങിയശേഷം നിയമാനുസൃതം തൊഴിലെടുക്കാന്‍ സന്നദ്ധരായവരുടെ എണ്ണം കൂടിയതാണു കാരണം.
ദുബായില്‍ ഷോറൂം മാനേജറായ പഞ്ചാബ് സ്വദേശി ഗുര്‍മിത് സിങ്(38) ആണ് ഭാഗ്യവാന്. കൂടെ ജോലി ചെയ്യുന്ന ഇന്ത്യ, ബംഗ്ലദേശ്, ഫിലിപ്പിന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒന്‍പതു പേരുമായി ചേര്‍ന്നാണ് 1197 നമ്പര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എടുത്തത്.
ഓഗസ്റ്റ് ഒന്നു മുതല്‍ നിയമം ലംഘിച്ച് താമസിച്ചവര്‍ യു.എ.ഇ പൊതുമാപ്പിന്റെ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍. ജൂലൈ 31നു ശേഷം അനധികൃതമായി യു.എ.ഇയില്‍ തങ്ങിയവര്‍ക്കെതിരെ താമസകുടിയേറ്റ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നീക്കം.
യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് 38 നാളുകള്‍ പിന്നിടുമ്പോള്‍ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ദുബായ് അവീര്‍ ഉള്‍പ്പെടെ എല്ലാ പൊതുമാപ്പ് കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രേഖകള്‍ ശരിപ്പെടുത്താനും നാട്ടിലേക്ക് മടങ്ങാനുമായി വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
ബ്ലൂവെയില്‍ എന്ന മരണക്കളിക്കു പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോമോ ഗെയിമിന് എതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ് ബുക്കിലൂടെ പ്രചരിച്ചു തുടങ്ങിയ ഗെയിം ഇപ്പോള്‍ വാട്സാപ്പിലൂടെയും എത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നല്കുന്നു.