ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന നഗരങ്ങളില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും നാലാം സ്ഥാനം നിലനിര്‍ത്തി ദുബായ് രാജ്യാന്തര പട്ടികയില്‍. സന്ദര്‍ശകര്‍ കൂടുതല്‍ ദിവസം തങ്ങുന്ന ലോകനഗരങ്ങളില്‍ ഒന്നാം സ്ഥാനവും ദുബായ്ക്കാണ്. 2970 കോടി ഡോളറാണ് ഇതുവഴിയുള്ള വരുമാനം.
ദുബായില്‍ ക്രെയിന്‍ അപകടത്തില്‍ ചിയ്യാരം സ്വദേശി മരിച്ചു. തട്ടില്‍ ഉമ്പാവു കുഞ്ഞിപ്പാവുവിന്റെയും മേരിയുടെയും മകന് റപ്പായിയാണ് (61) മരിച്ചത്. ദുബായ് നാഫിസ് ബസ്താന്‍ സ്റ്റീല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 20ന് ജോലിക്കിടെ ക്രെയിന്‍ തകരാറിലായി പൊട്ടിവീണാണ് അപകടം.
സ്തനാര്‍ബുദം നേരത്തേ കണ്ടെത്തി ചികില്സിക്കണം എന്ന സന്ദേശവുമായി സുലേഖ ഹോസ്പിറ്റലിന്റെ ഈ വര്‍ഷത്തെ കാമ്പയിന് ദുബായില്‍ തുടക്കമായി. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ‘പിങ്ക് ഇറ്റ് നൗ’ എന്ന പേരില്‍ ബോധവല്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
എമിറേറ്റില്‍ അധ്യാപകരായി ജോലി ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. എമിറേറ്റില്‍ അധ്യാപകരായി പെര്‍മിറ്റ് ലഭിക്കേണ്ടതിന് ആവശ്യമായ നിബന്ധനകളുടെ ഭാഗമായാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തുന്നതെന്ന് ഡോ. നാജി ആല് മഹ്ദി പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 17.58 ശതകോടി ദിര്‍ഹമാണ്. അതായത് 33,400 കോടിയോളം ഇന്ത്യന്‍ രൂപ. യുഎഇയില്‍ നിന്ന് മൊത്തം അയച്ച തുകയുടെ 39.6 ശതമാനമാണിത്.
പത്താം വര്‍ഷത്തേക്കു കുതിക്കുന്ന ദുബായ് മെട്രോയ്ക്ക് പുതിയ അന്‍പതു ട്രെയിനുകള്‍. ആദ്യ ട്രെയിന്‍ നവംബറിലും അവസാനത്തെ ട്രെയിന്‍ അടുത്തവര്‍ഷം ഒക്ടോബറിലും എത്തുമെന്ന് ആര്‍ടിഎ ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയര്മാന് മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. പോളണ്ട് അല്‍സ്റ്റോം കമ്പനിയാണ് ട്രെയിന്‍ നിര്‍മിക്കുന്നത്.
യു.എ.ഇയിലെ അക്ഷര സ്നേഹികള്‍ പ്രത്യേകിച്ച് മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ആഘോഷമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള. മേളയുടെ 37ാം എഡീഷന് കൃത്യം 40 ദിവസം കഴിഞ്ഞാല്‍ ആരംഭിക്കും. 10 ദിവസം നീളുന്ന മേളയില്‍ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പുതിയ പുസ്തകങ്ങളാണ് പുറത്തിറങ്ങുക.
സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കേസോ യാത്രാവിലക്കോ ഉണ്ടെങ്കില്‍ നേരിട്ട് അറിയാന്‍ ദുബായ് പൊലീസ് പുതിയ സംവിധാനം ഒരുക്കി. പലരും വിമാനത്താവളങ്ങളില്‍ എത്തിയതിന് ശേഷമാണ് യാത്രാവിലക്കിനെപ്പറ്റി അറിയുന്നതും കേസുകളില്‍ കുടുങ്ങുന്നതും, ഇത് ഒഴിവാക്കാനുള്ളതാണ് ഈ സംവിധാനം.
യുഎഇയില്‍ നിര്‍മിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന ജ്യൂസുകള്‍, പാല്, മറ്റു ഡെയറി ഉല്പന്നങ്ങള് എന്നിവയുടെ നിലവാരം ഉയര്‍ത്തും. ഇതിന് അടുത്തവര്‍ഷം പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വരും. എല്ലാ ഉല്പന്നങ്ങളുടെയും നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
പ്രിയപ്പെട്ട തീയതികള്‍ വാഹന നമ്പരുകളാക്കാന് അവസരമൊരുക്കി ദുബായ് ആര്‍ടിഎ. ഡബ്ല്യു എന്ന സീരീസില്‍ 1967 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ ഇഷ്ടപ്പെട്ട തീയതി തിരഞ്ഞെടുക്കാം. അഞ്ചക്ക നമ്പരുകളാണ് ലഭിക്കുക.