Currency

വാട്‌സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്കിന് മാറ്റമില്ല: യു.എ.ഇ

സ്വന്തം ലേഖകന്‍Sunday, September 16, 2018 12:07 pm

ദുബായ്: യു.എ.ഇയില്‍ വാട്‌സാപ് കോളിന് അനുവാദം ലഭിച്ചതായ പ്രചാരണം തള്ളി അധികൃതര്‍. വാട്‌സാപ് കോളുകള്‍ക്ക് അനുമതി ലഭിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ അധികൃതരെ ഉദ്ധരിച്ച് ‘ഇമാറാത്ത് അല്‍ യൗം’ പത്രമാണ് വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയത്.

‘പ്രചരിക്കുന്ന വാര്‍ത്തകള്‍ മഴുവന്‍ വ്യാജമാണ്. അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെ’ന്നും റിപ്പോര്‍ട്ട് പറയുന്നു. യു.എ.ഇയില്‍ താമസിക്കുന്ന ചിലയാളുകള്‍ക്ക് വൈഫെ ഉപയോഗിച്ച് വാട്‌സാപ് കോള്‍ ചെയ്യാന്‍ സാധിച്ചു എന്നതായിരുന്നു സമൂഹമാധ്യമങ്ങളിലുടെ വ്യാപക പ്രചാരണം നടത്താന്‍ പലരെയും പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ റഗുലേറ്ററി നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു മാത്രമേ ഏതൊരു ആപ്ലിക്കേഷനും ഉപയോഗിക്കാന്‍ പാടുള്ളുവെന്നും അതോറിറ്റി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x