
ദുബായ്: പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറഞ്ഞതായി റിക്രൂട്ടിങ് ഏജന്‍സികള്‍. ഓഗസ്റ്റില്‍ പൊതുമാപ്പ് തുടങ്ങിയശേഷം നിയമാനുസൃതം തൊഴിലെടുക്കാന്‍ സന്നദ്ധരായവരുടെ എണ്ണം കൂടിയതാണു കാരണം.
മുമ്പത്തേക്കാള്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള ചെലവ് ഇപ്പോള്‍ 20% കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളില്‍ തിരക്കു കൂടിയതായാണു റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തയാറാക്കി നിയമാനുസൃതം ജോലിചെയ്യാനുള്ള ശ്രമത്തിലാണ് അനധികൃത താമസക്കാര്‍. പുതിയ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ തയാറായവരുടെ എണ്ണം കൂടിയതോടെ വീട്ടുജോലിക്കാരെ വിദേശത്തുനിന്നു കൊണ്ടുവരാനുള്ള ചെലവ് കുറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.