Currency

ബ്ലൂവെയിലിനു പിന്നാലെ മോമോ; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സ്വന്തം ലേഖകന്‍Saturday, September 8, 2018 1:24 pm

ദുബായ്: ബ്ലൂവെയില്‍ എന്ന മരണക്കളിക്കു പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോമോ ഗെയിമിന് എതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ് ബുക്കിലൂടെ പ്രചരിച്ചു തുടങ്ങിയ ഗെയിം ഇപ്പോള്‍ വാട്സാപ്പിലൂടെയും എത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഗെയിം പ്രചരിക്കുന്നത്.

ബ്ലൂ വെയില്‍ പോലെ തന്നെ സാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിലും. ഇങ്ങനെ കളിക്കുന്നവരെക്കുറിച്ചോ മറ്റോ വിവരം ലഭിച്ചാല്‍ 901ല്‍ ഉടന്‍ വിവരം അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദേശം. കളിയില്‍ ഏര്‍പ്പെടുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ശാരീരികവും മാനസികവുമായി തളര്‍ത്തുക, ഉറങ്ങാന്‍ സമ്മതിക്കാതെ വിഷാദം ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്കു തള്ളിവിടുക തുടങ്ങിയവയ്ക്കെതിരേയും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x