ദുബായിയെ ലോകത്തെ ഏറ്റവും ചുറുചുറുക്കും സന്തോഷവും സുസ്ഥിരതയുമുള്ള നഗരമാക്കാന്‍ മൂന്ന് സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഗ്രീന്‍ ദുബായ്’ പദ്ധതിയുമായി ദുബായ് ജല- വൈദ്യുതി അതോറിറ്റി (ദീവ).
ശക്തമായ പൊടിക്കാറ്റ് കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും 2000 മീറ്ററിലും താഴെയായിരിക്കും ദൂരക്കാഴ്ച.
പരമാവധി വേഗപരിധിയില്‍ ഇളവു നല്‍കുന്നത് ഒഴിവാക്കി യു.എ.ഇയിലെ മുഴുവന്‍ റോഡുകളിലും വേഗനിയന്ത്രണം ഏകീകരിക്കാന്‍ ആലോചന. ഇതു സംബന്ധിച്ച് പൊലീസ് വകുപ്പുകള്‍ വിദഗ്ധ പഠനം ആരംഭിച്ചതായി ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെയും രാജ്യത്തെ ഗതാഗത വകുപ്പുകളുടെയൂം ഡയറക്ടറായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ വ്യക്തമാക്കി.
ദുബായില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു യുവാവ് മരിച്ചു. കിളികൊല്ലൂര്‍ മൂന്നാംകുറ്റി സന്‍സീര്‍ മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ മകന് ഷെഫീര്‍ (32) ആണു മരിച്ചത്.
നാദ് അല്‍ ഷിബ നാലില്‍ പാര്‍ക്കിങ് സൗകര്യങ്ങളും ഓവുചാലുകളും ഉള്‍പ്പെടെയുള്ള ഉള്‍റോഡുകള്‍ തുറന്നു. ഹത്തയിലും ഈ മാസം പകുതിയോടെ ഉള്‍റോഡുകളുടെ നിര്‍മാണം പൂത്തിയാക്കുമെന്നു ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
മലയാളിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്ലിനിക് ഉടമ കൂടിയായ മലയാളി ഡോക്ടറെ അപ്പീല്‍ കോടതി വിട്ടയച്ചു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് മലയാളി ഡോക്ടറെ വിട്ടയച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ശാരീരികക്ഷമത കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ആവേശമായി ദുബായ് ഫിറ്റ്നസ് ചാലഞ്ച് (ഡി.എഫ്.സി) വീണ്ടും വരുന്നു. ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 17 വരെയാണ് ഇത്തവണ ഡി.എഫ്.സി നടക്കുക.
യുഎയില്‍ ഇന്നുമുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. ഊര്‍ജ മന്ത്രാലയം പുതിയ നിരക്ക് പഖ്ര്യാപിച്ചു. ലിറ്ററിന് വാറ്റ് ഉള്‍പ്പെടെ വില ചുവടെ. പഴയ വില ബ്രാക്കറ്റില്‍.
ദുബായ് റോഡ് ഗതാഗത അതോറിറ്റി പഠനവിധേയമാക്കിവരുന്ന പുതിയ ഗതാഗത ആസൂത്രണ പദ്ധതിയില്‍ സ്കൂള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാകും. മേഖലയുടെ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുന്നതും റോഡില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായിരിക്കും പദ്ധതി.
കേരളത്തെ കൈവിടാതെ സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഎഇയിലെ ദുബായ് ഇസ്ലാമിക് ബാങ്ക്. അഞ്ച് മില്യണ്‍ ദിര്‍ഹമാണ് ദുബായ് ഇസ്ലാമിക് ബാങ്ക് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഏകദേശം 9.5 കോടി രൂപ.