Currency

യു.എ.ഇ പാസ്‌പോര്‍ട്ട് ലോകത്തെ പ്രബലമായ പാസ്‌പോര്‍ട്ടുകളില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി

സ്വന്തം ലേഖകന്‍Friday, September 14, 2018 11:22 am

ദുബായ്: സ്വന്തം പൗരന്മാര്‍ക്ക് സുഗമമായ രാജ്യാന്തര യാത്രകള്‍ക്ക് സൗകര്യം നല്‍കുന്ന യു.എ.ഇ പാസ്‌പോര്‍ട്ട് ലോകത്തെ പ്രബലമായ പാസ്‌പോര്‍ട്ടുകളില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഒമ്പതാം സ്ഥാനത്തെത്തിയതായി വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ് ട്വീറ്റ് ചെയ്തു.

മുന്‍കൂട്ടിയുള്ള വിസയിലാതെ യു.എ.ഇ പൗരന്മാര്‍ക്ക് ഇപ്പോള്‍ 157 രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x