ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഈ മാസം 20 (തിങ്കള്‍) മുതല്‍ 23 (ബുധന്‍) വരെയാണ് അവധിയെന്ന് മനുഷ്യവിഭവശേഷിസ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ജിദ്ദയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജെ.ഐ. ചാക്കോ(47) യെയാണ് ഭാഗ്യദേവത തുണച്ചത്. ചാക്കോ എടുത്ത 4960 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.
യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഇന്ത്യ ഉള്‍പ്പെടെ 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകുക. ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം.
സൗദിയിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഈ മാസം 21ന് ബലി പെരുന്നാള്‍. ഈ മാസം 20നാണ് അറഫാ സംഗമം. ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദിയുടെ വിവധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടത്.
പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ അല്‍ അവീര്‍ പൊതുമാപ്പ് സേവന കേന്ദ്രം 10,797 അപേക്ഷകരുടെ കാര്യം പരിഗണിച്ചതായി ബ്രി. ജനറല്‍ ഖലഫ് അല്‍ ഗൈത്ത് അറിയിച്ചു. ഈ മാസം ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ക്ക് സേവനം നല്‍കിയത്. 2459 പേര്‍ക്ക് ഔട്ട് പാസ്(എക്സിറ്റ് പെര്‍മിറ്റ്) നല്കി.
ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി.
വാഹന ഉടമകളുടെ സൗകര്യാര്‍ഥം ആര്‍ടിഎ സ്മാര്‍ട് പാര്‍ക്കിങ് കാര്‍ഡ് സേവനം ആരംഭിച്ചു. ആര്‍ടിഎ ദുബായ് ആപ് വഴി സേവനം ലഭ്യമാണ്.
യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ രാജ്യത്ത് തുടരുന്നവര്‍ക്ക് മാത്രമെന്ന് അധികൃതര്‍. താമസ നിയമം ലംഘിച്ച ശേഷം യു.എ.ഇയില്‍ നിന്ന് പോയവര്‍, പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി പറഞ്ഞയച്ചവര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ നടന്നു വരുന്ന പൊതുമാപ്പിന്റെ സൗകര്യം ലഭിക്കില്ലെന്നാണ് വിവരം.
ദുബായില്‍ വ്യാജ ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 30 വെബ്സൈറ്റുകളും ദുബായ് സാമ്പത്തിക വികസന വകുപ്പ് അടപ്പിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉല്പന്നങ്ങള് വിറ്റഴിച്ചിരുന്ന 4,879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ദുബായ് സാമ്പത്തികവികസന വകുപ്പ് അടപ്പിച്ചത്.
ദുബായില്‍ ഇനി ആരും വിവാഹ വേദികളിലേക്കുള്ള വഴി തേടി അലയണ്ടിവരില്ല. വിവാഹവേദികളിലേക്കും മറ്റും വഴികാട്ടാന്‍ സൗജന്യമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ആര്‍ടിഎ സെപ്റ്റംബറില്‍ തുടക്കം കുറിക്കും.