
ദുബായ്: പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ അല്‍ അവീര്‍ പൊതുമാപ്പ് സേവന കേന്ദ്രം 10,797 അപേക്ഷകരുടെ കാര്യം പരിഗണിച്ചതായി ബ്രി. ജനറല്‍ ഖലഫ് അല്‍ ഗൈത്ത് അറിയിച്ചു. ഈ മാസം ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ക്ക് സേവനം നല്‍കിയത്. 2459 പേര്‍ക്ക് ഔട്ട് പാസ്(എക്സിറ്റ് പെര്‍മിറ്റ്) നല്‍കി.
ഈ കാലയളവില്‍ താമസ വീസ പുതുക്കിയത് 3422 പേരാണെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് ദിവസം കൊണ്ട് 10 ദശലക്ഷം ദര്‍ഹത്തിലേറെ പിഴയാണ് നിയമ ലംഘര്‍ക്ക് വകുപ്പ് ഒഴിവാക്കിക്കൊടുത്തത്. പൊതുമാപ്പ് ദിനങ്ങളില്‍ പുതിയ സ്പോണ്‍സറെ കണ്ടത്തി വീസയിലേയ്ക്ക് മാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കരിച്ചത് 2107 പേരാണ്. ഇതോടൊപ്പം വിവിധ ആമര്‍ സെന്ററുകള്‍ വഴി 2809 അപേക്ഷകര്‍ അപേക്ഷകളുമായെത്തി.
എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഔട്ട് പാസിന്റെ കാലാവധി 21 ദിവസമാണെന്ന് അല്‍ ഗൈത്ത് വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ പൊതുമാപ്പ് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ വിവിധ എമിറേറ്റുകളിലായി 221 ഇന്ത്യക്കാര്‍ക്ക് ഔട്ട്പാസ്നല്‍കിയതായി ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു. അബുദാബിയില്‍ 35 പേര്‍ക്കും ദുബായ് ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലെ 186 പേര്‍ക്കുമാണ് ഔട്ട്പാസ് ലഭിച്ചത്.
സായിദ് വര്‍ഷാചരണത്തോടനു ബന്ധിച്ചാണ് വിവിധ കാരണങ്ങളാല്‍ താമസകുടിയേറ്റ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമായി രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.