
ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഈ മാസം 20 (തിങ്കള്‍) മുതല്‍ 23 (ബുധന്‍) വരെയാണ് അവധിയെന്ന് മനുഷ്യവിഭവശേഷിസ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
പൊതുമേഖലയ്ക്ക് നേരത്തെ അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഈ മാസം 19 മുതല്‍ 23 വരെയാണ് അവധി. രണ്ട് ദിവസം വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞ് ഈ മാസം 26നാണ് സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുക. ഈ മാസം 21നാണ് ഗള്‍ഫില്‍ ബലി പെരുന്നാള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.