Currency

ദുബായില്‍ വിവാഹ വേദികളിലേക്ക് വഴികാട്ടാന്‍ ആര്‍ടിഎ സൈന്‍ ബോര്‍ഡുകള്‍

സ്വന്തം ലേഖകന്‍Thursday, August 2, 2018 6:33 pm

ദുബായ്: ദുബായില്‍ ഇനി ആരും വിവാഹ വേദികളിലേക്കുള്ള വഴി തേടി അലയണ്ടിവരില്ല. വിവാഹവേദികളിലേക്കും മറ്റും വഴികാട്ടാന്‍ സൗജന്യമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ആര്‍ടിഎ സെപ്റ്റംബറില്‍ തുടക്കം കുറിക്കും. വീടുകളിലും പ്രത്യേക കൂടാരങ്ങളിലും നടക്കുന്ന വിവിധ പരിപാടികളില്‍ സന്ദര്‍ശകര്‍ക്ക് എളുപ്പമെത്താന്‍ ഇതു സഹായകമാകും.

ആഘോഷ പരിപാടികള്‍ നടക്കുന്ന പ്രദേശത്തിന്റെ ചുറ്റുവട്ടങ്ങളിലായി പത്തു സൈന്‍ ബോര്‍ഡുകളാണ് സ്ഥാപിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8009090 എന്ന നമ്പറില്‍ ബന്ധപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x