
ദുബായ്: ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി.
ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും. കൊച്ചിയിലേക്ക് ഈ മാസം 1100 ദിര്‍ഹത്തിന് യാത്രചെയ്യാം. അടുത്തമാസം ഇത് 500 ദിര്‍ഹമാകും. ഈ മാസം 800 ദിര്‍ഹത്തിന് തിരുവനന്തപുരത്തേക്ക് പോകാം. അടുത്തമാസമാകുമ്പോള്‍ 550 ദിര്‍ഹം.
ഹൈദരാബാദിലേക്ക് 700 ദിര്‍ഹം. അടുത്തമാസം 550. ബെംഗളുരു 900 ദിര്‍ഹം. അടുത്തമാസം 560. എന്നാല്‍ ചെന്നൈയിലേക്ക് ഈ മാസം മാത്രമാണ് യാത്രാനിരക്ക് കുറവ്. 570 ദിര്‍ഹം. അടുത്തമാസം 710 ദിര്‍ഹമാകും. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് രണ്ടുമാസവും തുല്യനിരക്കാണ്. മുംബൈ 460, ഡല്‍ഹി 500, കൊല്‍ക്കത്ത 750 എന്നിങ്ങനെയാണ് നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.