പ്രളയത്തിന് ഇരയായ കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ യുഎഇ പൗരന്മാരും സന്നദ്ധ സംഘടകളും. എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിനു വേണ്ടി ജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നത്. എല്ലാ മാളുകളിലും ഫണ്ട് ശേഖരണത്തിനായി പ്രത്യേക കൗണ്ടര്‍ തുറന്നാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിച്ചുകൊണ്ടിരിക്കുന്നത്.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ദുബായ് പൊലീസ് കാമ്പയിന് ആരംഭിച്ചു. ‘വാഹനാപകടങ്ങളില്ലാത്ത ദിവസം’ എന്ന പേരിലാണ് കാമ്പയിന്. വേനലവധിക്ക് ശേഷം സെപ്റ്റംബര്‍ രണ്ടിന് സ്കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് കാമ്പയിന് നടത്തുന്നത്.
യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ നിയമങ്ങളും പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കാന്‍ ആലോചന. ഒപ്പം കുറ്റവാളികളും അപകടകാരികളുമായ ആളുകള്‍ രാജ്യത്ത് എത്തുന്നതും തങ്ങുന്നതും തടയുന്നതിനും ശക്തമായ നീക്കങ്ങള്‍ ഉണ്ടാവും.
ഗെയിമുകളുടെ മറവില്‍ പണം തട്ടുന്ന സംഘങ്ങളെ സുക്ഷിക്കണമെന്ന് ദുബായ് പൊലിസിന്റെ മുന്നറിയിപ്പ്. കളിയോടുള്ള ആളുകളുടെ താല്പര്യം മുതലെടുത്ത് രാജ്യാന്തര ശൃംഖലയുള്ള തട്ടിപ്പു സംഘങ്ങള്‍ വ്യാപകമായി രംഗത്തുണ്ടെന്നും പൊലിസ് മുന്നറിയിപ്പ് നല്കി.
ഇന്ത്യക്കാരന് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നല്കുന്ന പാര്‍ക്കിങ് ടിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചതിനാണ് ശിക്ഷ. കുറ്റക്കാരനെന്ന് കണ്ടെത്തിയ 25 വയസുള്ള ഇന്ത്യന്‍ പൗരനെ ശിക്ഷാ കാലയളവിന് ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ടെങ്കിലും ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി നീട്ടിവെച്ചു.
യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നു. രണ്ട് തരം ഉദ്യോഗസ്ഥരുണ്ടെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തിന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കരുത്തു പകര്‍ന്ന് ദുബായ് പോലിസും. ദുരിതക്കയത്തിലാഴ്ന്നവരെ കൈവിടരുതെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും പറയുന്ന വീഡിയോ ദുബായ് പൊലിസ് പുറത്തിറക്കി.
പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ രംഗത്ത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്കി. കേരളത്തെ സഹായിക്കാന്‍ യു.എ.ഇ രാഷ്ട്രനേതാക്കള്‍ രാജ്യനിവാസികളോട് ആഹ്വാനം ചെയ്തു.
ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ ആയിരത്തി അറുനൂറ്റി പതിമൂന്ന് തടവുകാര്‍ക്ക് മോചനം. അബൂദബിയിലാണ് ഏറ്റവും കൂടുതല്‍ പേര് മോചിതരാകുന്നത്. 704 പേര്‍ക്കാണ് യുഎഇ പ്രസിഡന്റ് മോചനം പ്രഖ്യാപിച്ചത്.
യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് സേവനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനടയില്‍ രാജ്യത്ത് വസിക്കുന്ന മലയാളി പ്രവാസികള്‍ക്ക് പൊതുമാപ്പിനെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി മലയാള ഭാഷയിലും ക്യാംപെയിന് നടത്തുന്നു.