Currency

ദുബായ് ജയിലില്‍ സ്ത്രീ തടവുകാരുടെ മക്കള്‍ക്ക് മികച്ച പരിഗണന നല്‍കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Monday, July 2, 2018 11:35 am

ദുബായ്: ജയിലിലെ സ്ത്രീ തടവുകാരുടെ മക്കള്‍ക്ക് ഏറ്റവും മികച്ച പരിഗണന നല്‍കാന്‍ നിര്‍ദേശം. 77 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. ഇവര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അമ്മമാരോടൊപ്പം ജയിലില്‍ കഴിയാനുള്ള അനുവാദം ഈ മേഖലയില്‍ ആദ്യമായി നല്‍കുന്നത് ദുബൈ പൊലീസാണ്. തടവുകാരുടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ പഠിക്കാനും വളരാനും കഴിയുന്ന വിധത്തില്‍ നഴ് സറി കെട്ടിടങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ് ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.

കുട്ടികളെ ഇടക്കിടെ വിനോദയാത്രകള്‍ക്ക് കൊണ്ടുപോകണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇതിന് മുമ്പ് മാതാവില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം. വിവിധ ജയിലുകള്‍ സന്ദശിച്ച ശേഷമാണ് പൊലീസ് മേധാവി ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x