
ദുബായ്: നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകളുടെ പ്രവര്‍ത്തനരീതി മാറുന്നു. പുതിയ മെഷീനുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍, രസീത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. നിലവില്‍ പാര്‍ക്കിങ് മീറ്ററുകള്‍ വഴി ഫീസ് അടക്കാന്‍ ആദ്യം വാഹനം പാര്‍ക്ക് ചെയ്ത് പാര്‍ക്കിങ് മെഷീന് അരികിലെത്തണം. പണമടച്ച് വീണ്ടും നിര്‍ത്തിയിട്ട വാഹനത്തിന് അടുത്തെത്തി രസിപ്റ്റ് ഡാഷ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മീറ്ററുകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
പുതുതായി സ്ഥാപിക്കുന്ന മീറ്ററുകളുടെ സ്ക്രീനില്‍ ആദ്യം വാഹനത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്യണം. ദുബായ്ക്ക് പുറമെ മറ്റ് എമിറേറ്റുകളിലെയും സൗദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും നമ്പറുകള്‍ രേഖപ്പെടുത്താം. എത്ര സമയത്തേക്കാണ് പാര്‍ക്കിങ്, പണം നല്‍കുന്നത് നോല്‍കാര്‍ഡ് വഴിയാണോ എന്നും രേഖപ്പെടുത്തണം. ഉടന്‍ റസീപ്റ്റ് എത്തും.
പണമടച്ചതിന് തെളിവായി രസീത് കൈയില്‍ സൂക്ഷിച്ചാല്‍ മതി. ആദ്യഘട്ടത്തില്‍ ജാഫിലിയ മെട്രോസ്റ്റേഷന് സമീപം എമിഗ്രേഷന്‍ ഓഫിസിന്റെ പാര്‍ക്കിങിലാണ് പുതിയ മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.