Currency

ദുബായില്‍ പബ്ലിക് സ്‌കൂളിലും ഇനി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസില്‍ പഠിക്കും

സ്വന്തം ലേഖകന്‍Monday, July 2, 2018 11:28 am

ദുബായ്: യുഎഇയിലെ പബ്ലിക് സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുന്ന കോ എഡുക്കേഷന്‍ സമ്പ്രദായം നടപ്പാക്കുന്നു. യുഎഇയിലെ പ്രൈവറ്റ് സ്‌കൂളുകളിലും വിദേശ സിലബസ് സ്‌കൂളുകളിലും നേരത്തേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുന്നുണ്ട്. എന്നാല്‍, പബ്ലിക് സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകളാണ്.

ഈവര്‍ഷം സെപ്റ്റംബറില്‍ പുതിയ അക്കാദമിക വര്‍ഷത്തിലാണ് പബ്ലിക് സ്‌കൂളുകളിലും കോ എഡുക്കേഷന്‍ സമ്പ്രദായം ആരംഭിക്കുക. ആദ്യവര്‍ഷം ഒന്നാം ക്ലാസിലാണ് ഇത് പരീക്ഷിക്കുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ കോ എഡുക്കേഷന്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

കുട്ടികളില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മാന്യമായി പെരുമാറാന്‍ പരിശീലിക്കുമെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ വിശ്വസിക്കുമ്പോള്‍ നീക്കത്തെ ആശങ്കയോടെ കാണുന്നവരുമുണ്ടെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x