കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റും മുംബൈയിലെ ബഹ്റൈന്‍ കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയത്.
പൊലീസ് സ്റ്റേഷനില്‍ ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ സഹായത്തിനായി ദുബായ് പൊലീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിഭാഗം അംനയുടെ സഹായം ഏര്‍പ്പെടുത്തി. ഏതു സമയവും ഈ സേവനം ലഭിക്കുകയും ചെയ്യും.
20 റമസാന്‍ ടെന്റുകള്‍ക്ക് മുനിസിപ്പാലിറ്റി അനുമതി നല്കി. ഇവിടെ രാത്രി ഒന്‍പതിനുശേഷം ശീഷ വലിക്കാം. എന്നാല്‍ ഇതിനു പ്രത്യേക മേഖല തിരിച്ചിട്ടുണ്ട്. ഗര്‍ഭിണികളെയും 18 വയസ്സില്‍ താഴെയുള്ളവരെയും ഒരുവിധത്തിലും ബാധിക്കരുത്.
ടാക്സി ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിച്ച് അവരുടെ തൊഴില്‍ മികവ് ഉറപ്പു വരുത്താന്‍ നഗരത്തിലെ ടാക്സികളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു. ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിക്ക് കീഴിലെ 10,221 ടാക്സികളിലെ 6,500 കാബുകളില്‍ ഇത്തരത്തിലുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ദുബായുടെ വികസനത്തിന്റെ മുഖമുദ്രയായി പുതിയപാലം വരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 39.4 കോടി ദിര്‍ഹം ചെലവ് വരുന്ന ഷിന്ദഗ പാലം പദ്ധതിക്ക് തുടക്കമിട്ടു.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അംഗീകാരം നല്കുന്ന പദ്ധതിക്ക് തുടക്കമായി. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്.ടി.എ.) ദുബായ് കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസും (ഡി.സി.എ.എസ് ) ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.
പള്ളികളിലെ ജീവനക്കാരായി സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമം. യോഗ്യരായ സ്വദേശികളുടെ അഭാവത്തില്‍ മാത്രമേ പ്രവാസികളെ പള്ളികളില്‍ നിയമിക്കാവൂ എന്ന് നിയമം നിര്‍ദേശിക്കുന്നു.
റമദാനില്‍ വിരുന്നു നല്‍കുന്നവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് നഗരസഭ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മ്യൂസിയം ദിനം പ്രമാണിച്ച് ദുബായിലെ ഏറ്റവും ചരിത്ര പ്രധാന്യമേറിയ ഇത്തിഹാദ്, ദുബായ് മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം. മെയ് 18നാണ് ഇത്തിഹാദ് മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം. 19ന് ദുബായ് മ്യൂസിയത്തിലാണ് സൗജന്യം.
ദുബായ് ജയിലുകളില്‍നിന്ന് വിവിധ രാജ്യക്കാരായ 700 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ചൊവ്വാഴ്ച നിര്‍ദ്ദേശം നല്കി. റാസല്‍ഖൈമയില്‍ 302, അജ്മാനില്‍ 70 തടവുകാരെയും മോചിപ്പിക്കും.