
ദുബായ്: അന്താരാഷ്ട്ര മ്യൂസിയം ദിനം പ്രമാണിച്ച് ദുബായിലെ ഏറ്റവും ചരിത്ര പ്രധാന്യമേറിയ ഇത്തിഹാദ്, ദുബായ് മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം. മെയ് 18നാണ് ഇത്തിഹാദ് മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം. 19ന് ദുബായ് മ്യൂസിയത്തിലാണ് സൗജന്യം. അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സിലുമായി സഹകരിച്ച് വിവിധ സാംസ്കാരിക പരിപാടികളും ദുബായ് കള്‍ച്ചര്‍ സംഘടിപ്പിക്കുന്നുണ്ട്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
ദുബായിയുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാള ചിഹ്നങ്ങളാണ് ദുബായ് മ്യൂസിയത്തില്‍ നിരത്തിവെച്ചിരിക്കുന്നത്. യു.എ.ഇയുടെ രൂപവത്കരണത്തിന്റെ മഹാചരിത്രം വിളിച്ചോതുന്നതാണ് ഇത്തിഹാദ് മ്യൂസിയം.
റമദാന് മാസത്തില്‍ ഇത്തിഹാദ് മ്യൂസിയം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തിക്കുക. ദുബായ് മ്യൂസിയത്തിന് വെള്ളിയാഴ്ച അവധിയാണ്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തനം. കോയിന് മ്യൂസിയം, മ്യൂസിയം ഒഫ് ദി പോയറ്റ് അല്‍ ഒഖൈലി, നാഇഫ് മ്യൂസിയം എന്നിവ ഞായര്‍ മുതല്‍ വ്യാഴം വരെ ഒമ്പതിനും ഉച്ചക്ക് രണ്ടിനും ഇടയിലാണ് പ്രവര്‍ത്തനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.