Currency

ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അംഗീകാരം; പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകന്‍Sunday, May 20, 2018 11:23 am

ദുബായ്: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അംഗീകാരം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍.ടി.എ.) ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസും (ഡി.സി.എ.എസ് ) ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

ഇതനുസരിച്ച് ഡി.സി.എ.എസ്സിന് മറ്റു സ്ഥാപനങ്ങളുടെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ അനുമതിയുണ്ടാകും. ആര്‍.ടി.എ.യുടെ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാകും നടപടികള്‍. ആംബുലന്‍സ് സേവനത്തിനപേക്ഷിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ സമയവും പണവും ലാഭിക്കാന്‍ പുതിയ സംവിധാനം സഹായമാകും.

സേവനകേന്ദ്രങ്ങളില്‍പ്പോകാതെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന കടലാസ് രഹിത സംരംഭം സേവനങ്ങള്‍ ഏകീകരിച്ച് സ്മാര്‍ട്ടാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ആര്‍.ടി.എ. ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഓ അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x