യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച വ്യാപക പൊടിക്കാറ്റ് ജനജീവിതം താറുമാറാക്കി. പകല്‍ പൂര്‍ണമായും പൊടിക്കാറ്റിന്റെ പിടിയിലമര്‍ന്ന സ്ഥിതിയിലായിരുന്നു ദുബായ് ഉള്‍പ്പെടെ യു.എ.ഇയിലെ മിക്ക എമിറേറ്റുകളും.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ യു.എ.ഇയില്‍ 96.3 ശതമാനം വിജയം. പരീക്ഷയെഴുതിയ 599 വിദ്യാര്‍ഥികളില്‍ 577 പേര് വിജയിച്ചു. 32 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. രാജ്യത്തുനിന്ന് അപേക്ഷിച്ച 601 വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ പരീക്ഷക്ക് ഹാജരായിരുന്നില്ല.
ഖവാനീജ് മേഖലയില്‍ ദുബായ് നഗരസഭ നിര്‍മിക്കുന്ന ഖുര്‍ആന്‍ പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുറഹ്മാന് അല്‍ ഹാജിറി വ്യക്തമാക്കി.
ദുബായ് മുനിസിപ്പാലിറ്റിയുടെ സേവന കേന്ദ്രങ്ങളില്‍ കടലാസ് ടോക്കണുകള്‍ ഒഴിവാക്കുന്നു. ജീവനക്കാരുടെ സേവനം ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ക്ക് കാത്തിരിപ്പിനു നല്കുന്ന ടോക്കണുകള്‍ക്ക് പകരം എമിറേറ്റ്സ് ഐഡി ഉപയോഗിച്ചുള്ള സംവിധാനമാണ് ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കുന്നത്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് (ഡിഎച്ച്എ) രണ്ട് ഉപവിഭാഗങ്ങള്‍ രൂപവല്‍ക്കരിച്ചു. ദുബായ് ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്, ദുബായ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് എന്നിവയ്ക്കാണ് പുതുതായി രൂപം നല്‍കിയത്.
ദുബായിയുടെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പുതിയ നിയമം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പ്രഖ്യാപിച്ചു. ദുബായിലെ ആരോഗ്യ സേവനങ്ങളെ നിയന്ത്രിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമം.
ദുബായില്‍ ആകര്‍ഷകമായ നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നു. ശനിയാഴ്ച അല്‍ ഹബ്തുര് സിറ്റിയിലെ വെസ്റ്റിന് ഹോട്ടലില്‍ നടക്കുന്ന 99ാമത് ലേലത്തില്‍ 80 നമ്പര്‍ പ്ലേറ്റുകളാണ് ലേലം ചെയ്യുക. റോഡ് ഗതാഗത അതോറിറ്റിയാണ് നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നത്.
നഗരത്തില്‍ ശൈഖ് റാശിദ് റോഡില്‍ നിര്‍മിച്ച പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. പഴയ സന സിഗ്നല്‍ മേഖലയിലെ ഗതാഗതകുരുക്കിന് ടണല്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
റമദാനില്‍ ദുബായിലെ സ്കൂളുകളില്‍ അധ്യയന സമയം അഞ്ച് മണിക്കൂറാക്കി കുറക്കും. റമദാനില്‍ രാവിലെ എട്ടിനും എട്ടരക്കുമിടയിലാണ് സ്കൂള്‍ പ്രവര്ത്തനമാരംഭിക്കേണ്ടത്. ഉച്ചക്ക് ഒന്നിനും ഒന്നരക്കുമിടയില്‍ അധ്യയനം അവസാനിപ്പിക്കണം.
പത്ത് ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ. യു.എ.ഇ ടെലികമ്യൂണിക്കേഷന്‍ ആന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആളുകളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെയും കടുത്ത നടപടി ഉണ്ടാകും.