ദുബായ് പോലീസ് പല സ്ഥലങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 3.3 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തു.
കുട്ടിക്കടത്ത് തടയുന്നതിന്റെ ഭാഗമായി മാതാപിതാക്കള്‍ ഒപ്പമില്ലാതെ ഇന്ത്യയില്‍ നിന്ന് കുട്ടികളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ഇനി മുതല്‍ മാതാപിതാക്കളുടെ സാക്ഷ്യപത്രം നിര്‍ബന്ധമാകും. ഈമാസം ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി എയര്‍ഇന്ത്യ അറിയിച്ചു.
മെട്രോ ഉള്‍പ്പെടെയുള്ള പൊതുവാഹന യാത്രയ്ക്കുള്ള നോല്‍കാര്‍ഡുകള്‍ കൂടുതല്‍ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ആര്‍ടിഎ പരിഗണനയില്‍. നോല്‍ കാര്‍ഡ് ഉപയോഗിച്ചു വാഹന പരിശോധനാ കേന്ദ്രങ്ങള്‍, റജിസ്ട്രേഷന് ഓഫിസുകള്‍ എന്നിവിടങ്ങളിലെ ഫീസ് അടയ്ക്കാനും സാലിക് റീ ചാര്‍ജ് ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് പരിഗണിക്കുന്നത്.
നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി. യുഎഇയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് ചുമത്തിയ പിഴകളെല്ലാം റദ്ദാക്കി. 2018 അവസാനം വരെയാണ് പിഴകള്‍ റദ്ദാക്കിയത്. സമാന സ്വഭാവത്തിലുള്ള നടപടി അബൂദബിയും പ്രഖ്യാപിച്ചു.
നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്ക് ദുബായ് ടാക്സി കോര്പറേഷന് സൗജന്യയാത്ര ഒരുക്കുന്നു. ആര്.ടി.എ ഫൗണ്ടേഷന്റെ പങ്കാളിയായ അല്‍ ഫുത്തൈം മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് അല്‍ ഖൈര്‍ റൈഡ് എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നത്.
ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കിയത്. പഴവും പച്ചക്കറിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
യുഎഇയിലെ വിവിധയിടങ്ങളില്‍ ഇന്നലെ മഴ പെയ്തു. ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അന്തരീക്ഷം മേഘാവൃതമാണ്.
ദുബായ് നഗരത്തില്‍ ജുമൈറയെ അല്‍ഖൈല്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ ആദ്യഘട്ടം 86 ശതമാനം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാന പാദത്തില്‍ പുതിയ റോഡ് ഗതാഗത സജ്ജമാകുമെന്ന് ആര്.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താല്‍ അല്‍ തയാര്‍ അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പൈട്ടന്ന് ലെയിന്‍ മാറുന്നവരെയുമെല്ലാം കാത്തിരിക്കുന്നത് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റും. റംസാന് മാസം ഒരുവാരം പിന്നിടുമ്പോള്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വാഹനയുടമകള്‍ക്ക് അയച്ച എസ്.എം.എസ്. സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.