സിനിമാ പ്രേമികളായ സഞ്ചാരികള്‍ക്ക് വേണ്ടി പുതുസംരംഭവുമായി ദുബായ്. സിനിമാപ്രേമികളായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇനി മുതല്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ സിനിമാതിയേറ്റര്‍ ക്രമീകരിക്കാനാണ് ദുബായുടെ തീരുമാനം.
തൊഴില്‍വിസക്ക് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തല്‍ക്കാലത്തേക്ക് പിന്‍വലിച്ചതോടെ യുഎഇയില്‍ വിസാ നടപടികള്‍ ഊര്‍ജ്ജിതമായി. നിബന്ധന മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ വിസാ സേവനകേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക.
വിപണിയില്‍ പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബായ് നഗരസഭ. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ സഹിതം പ്ലാസ്റ്റിക് മുട്ടയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് പരന്നിരുന്നു. മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്റ്റിക്കിന്റെ അംശം ഉയര്‍ന്നുവന്നു എന്നാണു വീഡിയോയില്‍ പറയുന്നത്.
ദുബായ് നഗരസഭ കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലത്തീഫ ആശുപത്രി രക്തബാങ്ക്, ദുബായ് ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) എന്നിവയുടെ സഹകരണത്തോടെയാണ് നഗരസഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
മാലിന്യ ശേഖരണവും ദുബായില്‍ സ്മാര്‍ട്ടായി. ദുബായ് മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആദ്യത്തെ സ്മാര്‍ട്ട് മാലിന്യ ശേഖരണ പദ്ധതി മംസാര്‍ ഏരിയയില്‍ നടപ്പിലായി. പുതിയ സംവിധാനത്തില്‍ സാധാരണ പോലെ ജീവനക്കാരുടെ ആവശ്യമില്ലെന്നതാണ് പ്രത്യേകത.
യുഎഇ വീസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താത്കാലികമായി നീട്ടിവച്ചതായി ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മനുഷ്യവിഭവസ്വദേശിവത്കരണ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.
ദുബായ് മറീനയിലെ വാട്ടര്‍ ബസുകള്‍ക്ക് പകരം ഇനി ശീതീകരിച്ച അത്യാധുനിക അബ്രകള്‍. ദുബായിയുടെ ദൃശ്യഭംഗി കൂടുതല്‍ ചാരുതയോടെ ആസ്വദിക്കാന്‍ പുതിയ നീക്കം സഹായകമാവും. അതേസമയം പുതുക്കിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആര്.ടി.എ ജലഗതാഗത വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി അറിയിച്ചു.
ദുബായ് വിമാനത്താവളത്തില്‍ ബാഗേജ് നിയമത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ മാറ്റമുണ്ടാകും. നിശ്ചിതവലിപ്പമില്ലാത്തതും വലിപ്പം കൂടുതലുമുള്ള ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം തുക ഈടാക്കും. 45 ദിര്‍ഹമാണ് അധികം ഈടാക്കുക. എയര്‍ഇന്ത്യയില്‍ യാത്രചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു ദിര്‍ഹം നല്കിയാല് പോലും നല്ല ഉഗ്രന്‍ ചായ കിട്ടുന്ന ഇഷ്ടം പോലെ കടകളുണ്ട് ദുബായിലെങ്ങും. എന്നാല്‍ ചായ കുടി കഴിഞ്ഞ് കടലാസ് കപ്പ് ചവറുകൊട്ടകളില്‍ തന്നെ ഇട്ടില്ലെങ്കില്‍ ഒരു ദിര്‍ഹത്തിന്റെ ചായക്ക് 500 ദിര്‍ഹം പിഴ അടക്കേണ്ടി വരും.