
ദുബായ്: ഒരു ദിര്‍ഹം നല്കിയാല് പോലും നല്ല ഉഗ്രന്‍ ചായ കിട്ടുന്ന ഇഷ്ടം പോലെ കടകളുണ്ട് ദുബായിലെങ്ങും. എന്നാല്‍ ചായ കുടി കഴിഞ്ഞ് കടലാസ് കപ്പ് ചവറുകൊട്ടകളില്‍ തന്നെ ഇട്ടില്ലെങ്കില്‍ ഒരു ദിര്‍ഹത്തിന്റെ ചായക്ക് 500 ദിര്‍ഹം പിഴ അടക്കേണ്ടി വരും.
നഗരം വൃത്തിയായി സൂക്ഷിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ചായ കപ്പ്, പഴത്തൊലി, സിഗററ്റ് കുറ്റി തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നത്. ചായ കപ്പ് വലിച്ചെറിഞ്ഞാല്‍ 500 ദിര്‍ഹം പിഴ ലഭിക്കുമെന്ന വിവരം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ നഗരസഭ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ച്യൂയിംഗം ചവച്ച് അവശിഷ്ടം പൊതു സ്ഥലങ്ങളിലിടുന്നവര്ക്കും പിഴ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.