അല്‍ മര്‍മൂം ഒട്ടക ഓട്ടമത്സരവും അല്‍ മര്‍മൂം പൈതൃകോത്സവവും 29 മുതല്‍ ആരംഭിക്കും. സ്വദേശികള്‍ക്കും വിദേശ സഞ്ചാരികള്‍ക്കും ഒരേ പോലെ ആകര്‍ഷകമായ മര്‍മൂം ഉത്സവത്തില്‍ ഇമറാത്തി സംസ്കാരവും പൈതൃകവും വിശദീകരിക്കുന്ന നൂറിലേറെ സ്റ്റാളുകളും വിപണന ശാലകളും ഒരുക്കും.
ദുബായിലെ ടാക്സികള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. യാത്രക്കാര്‍ക്ക് ടാക്സിയില്‍ പണം നല്‍കുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കി പുതിയ തീരുമാനം വന്നു.
ദുബായില്‍ ഇനി ഡ്രൈവിങ് പരീക്ഷകള്‍ നടത്തുക നൂതന സെന്‍സറുകളും ആധുനിക ക്യാമറകളും ഉപയോഗിച്ചാണ്. പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം ദുബായില്‍ ആരംഭിച്ചു. ഇതിലൂടെ കൃത്യമായ രീതിയില്‍ പരീക്ഷ നടത്താന്‍ സാധിക്കും.
അഗ്നിശമന സേനാ വിഭാഗത്തിനും ഇനി ദുബായില്‍ കൂട്ടായി റോബോട്ടുകളുണ്ടാകും. അഗ്നിശമന സേനയിലെ ജീവനക്കാര്‍ അപകടത്തില്‍ പെടുന്ന സാഹചര്യം ഇല്ലാതാക്കാനും ദുര്‍ഘട മേഖലകളില്‍ അനായാസം കടന്നു ചെല്ലാനും റോബോട്ടുകള്ക്കുസാധിക്കും.
ദുബായ് എയര്‍പോര്‍ട്ട് റോഡിലെ പുതിയ മേല്‍പ്പാലം വെള്ളിയാഴ്ച തുറക്കും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.)യാണ് ഇക്കാര്യം അറിയിച്ചത്. മരക്കേച് റോഡിലെ മൂന്ന് ലൈനുകളുള്ള മേല്‍പ്പാലം ഖവനീജില്നിന്നും മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും ദേരയിലേക്ക് പോകുന്നവരുടെ യാത്ര എളുപ്പമാക്കും.
അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പാസ്പോര്‍ട്ടുകളില്‍ ചിരിക്കുന്ന മുഖം പതിഞ്ഞു. പാസ്പോര്‍ട്ടിലെ സ്റ്റാംപില്‍ ചിരിമുദ്രയ്ക്കൊപ്പം ‘യുഎഇയിലേക്കു സ്വാഗതം’ എന്ന വാചകവും സന്ദര്‍ശകരെ വരവേറ്റു.
മാര്‍ച്ച് 20ന് സന്തോഷ ദിനത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് ദുബായ് ആര്.ടി.എ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കായി ഹാട്ട ദാം തടാകത്തില്‍ സൗജന്യ കയാക്കിംഗും ഗ്ലോബല്‍ വില്ലേജില്‍ നിന്നും ലാമെര്‍, ദുബായ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ദൂര സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവര്‍ക്ക് ഹാപ്പിനസ്സ് ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹെവി വെഹിക്കിള്‍സ് ലൈസന്‍സ് (എച്ച്എംവി) നല്‍കുന്നതിനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അതോറിട്ടിയുടെ തീരുമാനം.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഇലക്ട്രോണിക് പട്രോളിങ് ഉപയോഗിച്ച് നൂറിലധികം വെബ്സൈറ്റുകള്‍ നിരോധിച്ചെന്നും ഈ വര്‍ഷം 18 സൈറ്റുകള്‍ തടഞ്ഞുവെന്നും ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഹാര്‍ബ് പറഞ്ഞു.
യുഎഇയില്‍നിന്ന് മൂന്നു മാസത്തിനിടെ ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേയ്ക്ക് അയച്ചത് 1,480 കോടി ദിര്‍ഹം. ഇതോടെ യുഎഇയില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേയ്ക്കായി. മുന്‍ വര്‍ഷത്തെക്കാള്‍ പണമൊഴുക്ക് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.