Currency

പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബായ് നഗരസഭ

സ്വന്തം ലേഖകന്‍Wednesday, April 4, 2018 1:09 pm

ദുബായ്: വിപണിയില്‍ പ്ലാസ്റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബായ് നഗരസഭ. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ സഹിതം പ്ലാസ്റ്റിക് മുട്ടയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് പരന്നിരുന്നു. മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്റ്റിക്കിന്റെ അംശം ഉയര്‍ന്നുവന്നു എന്നാണു വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സാധാരണ മുറിയില്‍ സൂക്ഷിച്ചാല്‍ പ്ലാസ്റ്റിക്കിന് ഒന്നും സംഭവിക്കില്ല. ഉയര്‍ന്ന താപനില ഏറ്റാല്‍ ഉരുകുകയാണുണ്ടാവുക എന്നും ദുബായ് മുനിസിപാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. മുറിയിലെ താപനിലയില്‍ ദ്രാവകരൂപത്തിലുള്ള മുട്ട ചൂടാക്കുമ്പോള്‍ കൂടുതല്‍ ഉറയ്ക്കുന്നതായാണു വിഡിയോയിലുള്ളത്. ഉയര്‍ന്ന താപനിലയില്‍ മുട്ട ഉരുകേണ്ടതാണ്. അതിനാല്‍, ഇത് പ്ലാസ്റ്റിക്കല്ലെന്നു തെളിഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നു മുനിസിപാലിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കി. യുഎഇയിലേയ്ക്ക് രാജ്യത്തിനു പുറത്തു നിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നില്ല. യുഎഇയില്‍ തന്നെ വിരിയിച്ചെടുക്കുന്ന മുട്ടയാണു വിപണിയിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x