Currency

ദുബായ് മറീനയില്‍ ഇനി ശീതീകരിച്ച അത്യാധുനിക അബ്രകള്‍

സ്വന്തം ലേഖകന്‍Sunday, April 1, 2018 10:51 am

ദുബായ്: ദുബായ് മറീനയിലെ വാട്ടര്‍ ബസുകള്‍ക്ക് പകരം ഇനി ശീതീകരിച്ച അത്യാധുനിക അബ്രകള്‍. ദുബായിയുടെ ദൃശ്യഭംഗി കൂടുതല്‍ ചാരുതയോടെ ആസ്വദിക്കാന്‍ പുതിയ നീക്കം സഹായകമാവും. അതേസമയം പുതുക്കിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആര്‍.ടി.എ ജലഗതാഗത വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി അറിയിച്ചു.

യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവും പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗകര്യപ്രദവുമാണ് ഈ മാറ്റമെന്ന് റോഡ് ഗതാഗത അതോറിറ്റി വ്യക്തമാക്കി. വിവിധ തരം അബ്രകള്‍ക്ക് പുറമെ വാട്ടര്‍ ടാക്‌സി, ദുബായ് ഫെറി എന്നിവയും ജലഗതാഗതം മേഖലയില്‍ ആര്‍.ടി.എ നടത്തി വരുന്നുണ്ട്. ദുബായിലെ ജലഗതാഗത സ്‌റ്റേഷനുകളാവട്ടെ ആഗോള നിലവാരമുള്ളവയുമാണ്.

ഓരോ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ദുബായ് നഗര സൗന്ദര്യം ഉയര്‍ത്തുന്നതിലും അബ്രകള്‍ വലിയ പങ്കാണ് വഹിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x