യുഎഇയില്‍ പലയിടത്തും ഇന്നു രാവിലെ നേരിയ മഴ പെയ്തു. ഇന്ന് ഏത് സമയത്തും കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എന്‍സിഎം) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടും.
ദുബായിലെ എല്ലാ ഗ്രോസറി ഷോപ്പുകള്‍ക്കും ഇനി ഒരേ രൂപമായിരിക്കും. ദുബായില്‍ ഗ്രോസറി നടത്തിപ്പുകാര്‍ ഭൂരിപക്ഷവും മലയാളികളാണ്. നഗരസഭ നിര്‍ദേശിച്ച പ്രകാരം സ്ഥാപനം നവീകരിക്കാന്‍ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍.
ദുബായില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്. യുഎ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് ഇതു സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചത്.
ദുബായില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വിധിച്ച പിഴകളുടെ എണ്ണത്തില്‍ കുറവ്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഈടാക്കിയ പിഴകളുടെ എണ്ണം 12,257 ആണെന്ന് പൊലീസ് അറിയിച്ചു. 2017ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് ഇത് കാണിക്കുന്നത്. 16,090 പിഴകളാണ് 2017ല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ ഉണ്ടായിരുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ പൊലീസ് സേവനത്തിനായി 999 നമ്പരിലേക്ക് വിളിക്കുന്നയാള്‍ നില്ക്കുന്ന സ്ഥലം (ലൊക്കേഷന്‍) കൃത്യമായി ലഭ്യമാകുന്ന പുതിയ സേവനം ദുബായ് പൊലീസ് ആരംഭിച്ചു. വിളിക്കുന്നയാളുടെ ലൊക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഹാന്ഡ്സെറ്റില്നിന്നു ഡിജിറ്റലായി അയയ്ക്കുന്ന ആന്‍ഡ്രോയ്ഡ് എമര്‍ജന്‍സി ലൊക്കേഷന്‍ സര്‍വീസ് (ഇഎല്‍എസ്) എന്ന സേവനമാണ് ലഭ്യമാകുന്നത്.
ശമ്പളം നല്കുന്ന കാര്യത്തില്‍ ആണ്, പെണ് വിവേചനം അവസാനിപ്പിച്ച് യുഎഇ. സ്ത്രീ, പുരുഷ തുല്യ വേതന നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. സ്ത്രീകള്‍ക്ക് തുല്യാവസരം ഉറപ്പുവരുത്തുക, അവരെ എല്ലാ നിലക്കും ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം.
റമദാന് മാസത്തില്‍ യു.എ.ഇയിലെ 600 ഔട്ട്ലറ്റുകളില് പലവ്യഞ്ജന ഉല്പന്നങ്ങള്ക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം. സഹകരണ ഔട്ട് ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും റമദാനില്‍ 25 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ഫീസ് നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കാന്‍ സ്കൂളുകള്‍ക്ക് അധികാരമില്ല. ദുബായിലെ വിദ്യാഭ്യാസ അതോറിറ്റിയുടേതാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്. അതോറിറ്റിയുടെ അനുവാദമില്ലാതെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്നും കെഎച്ച്ഡിഎ നിര്‍ദ്ദേശിച്ചു.
ദുബായിയിലെ അല്‍ഖയ്ല്‍ ഗേറ്റിനു സമീപമുള്ള പ്രദേശങ്ങലിലെ പാര്‍ക്കിങ് ചാര്‍ജ് ഇരട്ടിയാക്കി പുതിയ നിയമം. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (ആര്.ടി.എ) പുതിയ നിയമവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു രാജ്യത്തിനു പുറത്തേക്കു പണം തട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ദുബായ് പൊലീസിനു ലഭിച്ചതിനെ തുടര്‍ന്നാണു നടപടികളെടുക്കുന്നതെന്നു ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.