Currency

ദുബായ് നഗരസഭ രക്തദാന ക്യാമ്പ് നടത്തി

സ്വന്തം ലേഖകന്‍Tuesday, April 3, 2018 1:55 pm

ദുബായ്: ദുബായ് നഗരസഭ കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലത്തീഫ ആശുപത്രി രക്തബാങ്ക്, ദുബായ് ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) എന്നിവയുടെ സഹകരണത്തോടെയാണ് നഗരസഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

സായിദ് വര്‍ഷാചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ നഗരസഭ അധികൃതരും ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മാനുഷിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി മികച്ച ആരോഗ്യ ബോധവത്കരണത്തിനും സഹായകമാണെന്ന് പി.ആര്‍. വിഭാഗം മേധാവി ഉമര്‍ അല്‍ മറി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x