ആരോഗ്യഇന്ഷൂറന്സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് ദുബായ് ഹെല്‍ത്ത് അഥോറിട്ടിയുടെ മുന്നറിയിപ്പ്. കുറഞ്ഞ നിരക്കില്‍ മികച്ച പരിരക്ഷ ഉറപ്പ് നല്കുന്ന പാക്കേജുകള്‍ നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്.
വൃത്തിഹീനമായ കത്രികകളും അണുവിമുക്തമാക്കാത്ത ചീപ്പുകള്‍ അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗവും കണ്ടെത്തിയ സലൂണുകള്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. 65 ബാര്‍ബര്‍ഷോപ്പുകളും 42 ഹെയര്‍ഡ്രസിംഗ് ഷോപ്പുകളുമാണ് അടച്ചൂപൂട്ടിയത്.
മൂല്യവര്‍ധിത നികുതി (വാറ്റ്) രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പേരിലുള്ള പിഴ ഏപ്രില്‍ 30വരെ ഈടാക്കില്ലെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി(എഫ്ടിഎ). എന്നാല്‍ ഏപ്രില്‍ 30നകം റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ നല്‍കണം. ഇതോടെ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടേറെ ഇടത്തരം ചെറുകിട കമ്പനികള്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമായി.
ലോകത്താദ്യമായി റോബോട്ട് എഞ്ചിനീയറിനെ വികസിപ്പിച്ച് ദുബായ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്മാര്‍ട്ട് വിപ്ലവത്തിന് തുടക്കം കുറിച്ച ദുബായ് റോബോട്ടിന്റെ പേറ്റന്റും ഉടന്‍ കരസ്ഥമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി യു.എ.ഇ 22 ാം സ്ഥാനത്തെത്തി. നേരത്തെ 25 ാം സ്ഥാനത്തായിരുന്നു യു.എ.ഇ.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേകളിലൊന്ന് അടുത്തവര്‍ഷം 45 ദിവസം അടച്ചിടും. അടുത്തവര്‍ഷം ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയാണ് അറ്റകുറ്റപണികള്‍ക്കായി റണ്‍വേ അടച്ചിടുന്നത്. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ റണ്‍വേയാണ് അറ്റകുറ്റപണിക്കായി അടച്ചിടുന്നത്.
പെര്‍മനന്റ് ലേബര്‍ കമ്മിറ്റി ദുബായിലെ ജബല്‍ അലിയില്‍ സംഘടിപ്പിക്കുന്ന തൊഴിലാളി കായിക മേളക്കു തുടക്കമായി. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചാണ് കമ്മിറ്റി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്നത്.
ദുബായ് ടെന്‍ എക്സ് എന്ന പേരില്‍ നടപ്പാക്കുന്ന നവീനപദ്ധതികളുടെ ഭാഗമായി ഹെല്‍ത്ത് അതോറിറ്റി ജീനോം എന്ന പേരില്‍ ജനങ്ങളുടെ ജനിതക ഡാറ്റാ ബാങ്ക് തയാറാക്കുന്നു. സ്വദേശികളുടെയും പ്രവാസികളുടെയും ജീനുകള്‍ ഇതിനായി പരിശോധനക്ക് വിധേയമാക്കും.
പുതിയ നമ്പര്‍ പ്ലെയ്റ്റുകളുടെ മാതൃകയും ആര്‍ടിഎ പുറത്തിറക്കിയിട്ടുണ്ട്. ഈ വര്‍ഷം മെയ് മുതല്‍ എല്ലാ കാറുടമകളും പുതിയ നമ്പര്‍ പ്ലെയ്റ്റിലേക്ക് മാറണമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. എ മുതല്‍ ഇസെഡ് വരെയുള്ള സീരിസുകളില്‍പ്പെട്ട എല്ലാ നമ്പര്‍ പ്ലെയ്റ്റുകളും പൂതിയ രൂപത്തിലേക്ക് മാറേണ്ടതാണ്.
തൊഴില്‍വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന താമസ കുടിയേറ്റവകുപ്പിന്റെ തീരുമാനം ദുബായിലെ ഫ്രീസോണുകളിലും, സര്‍ക്കാര്‍ വകുപ്പുകളിലും മാത്രമാണ് ബാധകം. തൊഴില്‍മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്.