
ദുബായ്: ശുചിത്വം പാലിക്കാത്ത സലൂണുകള്‍ ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി. 107 സലൂണുകളാണ് അടച്ചുപൂട്ടിയത്. വൃത്തിഹീനമായ കത്രികകളും അണുവിമുക്തമാക്കാത്ത ചീപ്പുകള്‍ അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗവും കണ്ടെത്തിയ സലൂണുകള്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. 65 ബാര്‍ബര്‍ഷോപ്പുകളും 42 ഹെയര്‍ഡ്രസിംഗ് ഷോപ്പുകളുമാണ് അടച്ചൂപൂട്ടിയത്.
3592 സലൂണുകളിലായി കഴിഞ്ഞ വര്‍ഷം 10815 പരിശോധനകളാണ് ദുബായ് മുന്‍സിപ്പാലിറ്റി നടത്തിയത്. ഇതില്‍ 1859-എണ്ണം പുരുഷന്മാര്ക്ക് വേണ്ടിയുള്ള സലൂണുകളും 1634 എണ്ണം ഹെയര്‍ഡ്രസിംഗ് ഷോപ്പുകളും ആണ്. സലൂണുകളില്‍ ശുചിത്വം പാലിക്കുന്നുണ്ടോ എന്നാണ് അധികൃതര്‍ പ്രധാനമായും പരിശോധിച്ചത്.
അതേസമയം സലൂണൂകളുടെ ശുചിത്വം സംബന്ധിച്ച് പരിപാതികള് ഉണ്ടെങ്കില്‍ വെബ്സൈറ്റ് മുഖാന്തിരമോ ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ പരാതിപ്പെടാം എന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.