Currency

ദുബായ് ജനിതക ഡാറ്റാ ബാങ്ക് തയാറാക്കുന്നു; പ്രവാസികളുടെയും ജീനുകള്‍ പരിശോധിക്കും

സ്വന്തം ലേഖകന്‍Monday, February 26, 2018 11:36 am

ദുബായ്: ദുബായ് ടെന്‍ എക്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന നവീനപദ്ധതികളുടെ ഭാഗമായി ഹെല്‍ത്ത് അതോറിറ്റി ജീനോം എന്ന പേരില്‍ ജനങ്ങളുടെ ജനിതക ഡാറ്റാ ബാങ്ക് തയാറാക്കുന്നു. സ്വദേശികളുടെയും പ്രവാസികളുടെയും ജീനുകള്‍ ഇതിനായി പരിശോധനക്ക് വിധേയമാക്കും.

ജനിതകപ്രശ്‌നങ്ങള്‍, ജനിതക മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് പഠിക്കുന്നതിന് ജീനുകള്‍, ക്രോമോസോം, പ്രോട്ടീന്‍ എന്നിവ നിരീക്ഷണവിധേയമാക്കും. ജനിതക തകരാറ് മൂലം സംഭവിക്കുന്ന മാറാരോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക മാത്രമല്ല ജനങ്ങള്‍ വാര്‍ധക്യത്തിന്റെ അവശതകളിലേക്ക് നീങ്ങുന്നത് സാവധാനത്തിലാക്കുന്നതിനും പദ്ധതി ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ദുബായിലെ യുഎഇ പൗരന്‍മാരുടെ ജീനുകളാണ് പരിശോധനക്ക് വിധേയമാക്കുക. അടുത്തഘട്ടത്തില്‍ പ്രവാസികളുടെ ജീനുകളും പരിശോധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x