Currency

ദുബായില്‍ വാഹന നമ്പര്‍ പ്ലെയ്റ്റുകളുടെ രൂപവും ഭാവവും മാറുന്നു

സ്വന്തം ലേഖകന്‍Sunday, February 25, 2018 10:19 am

ദുബായ്: എമിറേറ്റില്‍ വാഹന നമ്പര്‍ പ്ലെയ്റ്റുകളുടെ രൂപവും ഭാവവും മാറുന്നു. പുതിയ നമ്പര്‍ പ്ലെയ്റ്റുകളുടെ മാതൃകയും ആര്‍ടിഎ പുറത്തിറക്കിയിട്ടുണ്ട്. ഈ വര്‍ഷം മെയ് മുതല്‍ എല്ലാ കാറുടമകളും പുതിയ നമ്പര്‍ പ്ലെയ്റ്റിലേക്ക് മാറണമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. എ മുതല്‍ ഇസെഡ് വരെയുള്ള സീരിസുകളില്‍പ്പെട്ട എല്ലാ നമ്പര്‍ പ്ലെയ്റ്റുകളും പൂതിയ രൂപത്തിലേക്ക് മാറേണ്ടതാണ്.

ചെറിയ നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് 35 ദിര്‍ഹവും വലിയവയ്ക്ക് 50 ദിര്‍ഹവും ആയിരിക്കും നിരക്ക്. പുതിയ നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് നാനൂറ് ദിര്‍ഹവും ലക്ഷ്വറി നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് 500 ദിര്‍ഹവും ആയിരിക്കും നിരക്ക്. അതേസമയം പുതിയ സീരിസില്‍ നാലും അഞ്ച് അക്കങ്ങളിലുള്ള മുന്നൂറോളം നമ്പര്‍ പ്ലേറ്റുകളുടെ ലേലം അടുത്തമാസം നടത്തുമെന്നും ആര്‍ടിഎ അറിയിച്ചു.

ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ മുതല്‍ ടി വരെയുള്ള സീരിസിലുള്ളതായിരിക്കും ലേലം ചെയ്യുന്ന നമ്പര്‍ പ്ലെയ്റ്റുകള്‍. ഓണ്‍ലൈനായും നേരിട്ടും ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നതിന് ആര്‍ടിഎയുടെ വെബ്സൈറ്റ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്യണം. കൂടാതെ അയ്യായിരം ദിര്‍ഹത്തിന്റെ സെകൂരിറ്റി ചെക്കും ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നല്‍കണമെന്ന് ആര്‍ടിഎ അറിയിച്ചു. ലേലത്തില്‍ പോകുന്ന നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് അഞ്ച് ശതമാനം വാറ്റ് നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x