ബെര്‍ലിനിലെ ടെഗല്‍, ഷോന്‍ഫെല്‍ഡ് എന്നീ പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് താറുമാറായത്. അതേസമയം രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യേണ്ട നിരവധി പേരാണ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്കിനെ തുടര്‍ന്ന് ദുരിതത്തിലായത്.
ഇതുസംബന്ധിച്ച ബിൽ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി
ജര്‍മനിയിലെ ഷോല്ഫീല്ഡ് ലോകത്തിലെ ഏറ്റവും മോശം എയർപോർട്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു.
യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ജോലി അനുമതി നിഷേധിച്ചത്. ജർമനിക്കാർക്ക് നൽകാൻ സാധിക്കുന്ന ജോലി, നിർദ്ദിഷ്ട ശമ്പളം കുറഞ്ഞുപോയി എന്നിവ മുൻ നിർത്തിയാണ് ജോലി നിഷേധിച്ചത്.
പടിഞ്ഞാറന്‍ ജര്‍മനിയിലെ സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ഥനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പൊതുയിടങ്ങളില്‍ നമസ്കാരം നിര്‍വഹിക്കുന്നത് വിലക്കണമെന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകരോട് ആവശ്യപ്പെടുകയും ചെയ്തു. സ്കൂള്‍ പരിസരത്ത് പ്രാര്‍ഥന നിര്‍വഹിക്കുന്നവരെ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2014ല്‍ അഭയാര്‍ഥികള്‍ക്കുനേരെ 199 ആക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2015ല്‍ ഇത് 988 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 3500ഉം. ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നവീകരിച്ച പാസ്പോര്‍ട്ടിന് 60 യൂറോയാണ് ഫീസ്. നിലവിലെ പാസ്പോര്ട്ടിനെക്കാള് വലിപ്പം കുറഞ്ഞതാണ് പുതിയ പാസ്പോര്‍ട്ട്. വിരലടയാളത്തോടുകൂടിയ ഇലക്ട്രോണിക് ചിപ്പോടുകൂടിയ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ഒരു കാരണവശാലും വ്യാജമായി നിര്മ്മിയ്ക്കാനാവാത്തവിധം പഴുതടച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍നിന്ന്, വിവാഹ പ്രായമെത്തും മുന്‍പേ വിവാഹം കഴിച്ച് ജര്മനിയിലെത്തിയവരായാലും, അവരുടെ വിവാഹം ജര്‍മന്‍ നിയമ പ്രകാരം അസാധുവാക്കുന്ന തരത്തിലായിരിക്കും പുതിയ നിയമം.
126 പേരാണ് രോഗം കാരണം ഇക്കാലയളവിൽ രാജ്യത്ത് മരിച്ചത്.
ഫെഡറല്‍ അസംബ്ലിയില്‍ 1260 ല്‍ 931 വോട്ടുകള്‍ നേടിയാണ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റികിന്റെ പിന്തുണയോടെയാണ് 61 കാരനായ സ്റ്റെയ്ന്‍മിയര്‍ വിജയം നേടിയത്.