വിദേശ രാജ്യങ്ങളില്‍നിന്ന്, വിവാഹ പ്രായമെത്തും മുന്‍പേ വിവാഹം കഴിച്ച് ജര്മനിയിലെത്തിയവരായാലും, അവരുടെ വിവാഹം ജര്‍മന്‍ നിയമ പ്രകാരം അസാധുവാക്കുന്ന തരത്തിലായിരിക്കും പുതിയ നിയമം.
ബർലിൻ: പതിനാറു വയസില്‍ താഴെയുള്ളവരുടെ വിവാഹം നിരോധിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന നിയമം പാസാക്കാൻ ഭരണപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ധാരണയായി. വിദേശ രാജ്യങ്ങളില്‍നിന്ന്, വിവാഹ പ്രായമെത്തും മുന്‍പേ വിവാഹം കഴിച്ച് ജര്മനിയിലെത്തിയവരായാലും, അവരുടെ വിവാഹം ജര്‍മന്‍ നിയമ പ്രകാരം അസാധുവാക്കുന്ന തരത്തിലായിരിക്കും പുതിയ നിയമം.
സാധാരണഗതിയിൽ ജര്‍മനിയിലെ നിയമം അനുസരിച്ച് ആണിനും പെണ്ണിനും പതിനെട്ട് വയസാണ് വിവാഹ പ്രായം. എന്നാല്‍, മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ പതിനാറു വയസിൽ വിവാഹം കഴിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇക്കാര്യത്തിലെല്ലാം കാതലായ മാറ്റത്തോടെയാകും പുതിയ നിയമം കൊണ്ടുവരിക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാണ്മുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.