Currency

അഭയാര്‍ഥികള്‍ക്കെതിരായ ആക്രമണം; ജര്‍മനിയില്‍ വന്‍തോതില്‍ വര്‍ധന

സ്വന്തം ലേഖകന്‍Tuesday, February 28, 2017 1:19 pm

2014ല്‍ അഭയാര്‍ഥികള്‍ക്കുനേരെ 199 ആക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2015ല്‍ ഇത് 988 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 3500ഉം. ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബര്‍ലിന്‍: അഭയാര്‍ത്തികള്‍ക്കെതിരായ ആക്രമണം ജര്‍മനിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 3500ലധികം അഭയാര്‍ഥികര്‍ തദ്ദേശീയരുടെ ആക്രമണത്തിനിരയായി. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റപ്പോള്‍ ഇതില്‍ 50ഓളം കുട്ടികളും ഉള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിദിനം പത്ത് ആക്രമണ സംഭവങ്ങളെങ്കിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പൊലീസ് വൃത്തങ്ങളും അറിയിച്ചു.

അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയ രാജ്യമാണ് ജര്‍മനി. എന്നാല്‍ അഭയാര്‍ഥികള്‍ക്കിടയില്‍ തീവ്രവാദികള്‍ കടന്നുകൂടിയെന്ന വാദം ഉന്നയിച്ച് കുടിയേറ്റവിരുദ്ധ ആശയക്കാര്‍ അഭയാര്‍ഥി നയത്തിനെതിരെ രംഗത്തുവന്നിരുന്നു. 2014ല്‍ അഭയാര്‍ഥികള്‍ക്കുനേരെ 199 ആക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2015ല്‍ ഇത് 988 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 3500ഉം. ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x