Currency

ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ ജര്‍മന്‍ പ്രസിഡന്റ്

സ്വന്തം ലേഖകന്‍Monday, February 13, 2017 11:39 am

ബര്‍ലിന്‍: ജര്‍മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറെ പാര്‍ലമെന്റ് തെരഞ്ഞടുത്തു. ഫെഡറല്‍ അസംബ്ലിയില്‍ 1260 ല്‍ 931 വോട്ടുകള്‍ നേടിയാണ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റികിന്റെ പിന്തുണയോടെയാണ് 61 കാരനായ സ്റ്റെയ്ന്‍മിയര്‍ വിജയം നേടിയത്. സോഷ്യല്‍ ഡെമോക്രാറ്റ് നേതാവായ സ്റ്റെയ്ന്‍മിയര്‍. നേരത്തെ രണ്ട് തവണ ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രിയായിട്ടുണ്ട്.

രാജ്യത്തെ നിലവിലെ പ്രതിസന്ധിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്ന ഭരണാധികാരാണ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറെന്ന് ചാന്‍സലര്‍ ആംഗലെ മെര്‍ക്കല്‍ അഭിനന്ദിച്ചു. മാര്‍ച്ച് 19 നാണ് സ്റ്റെയിന്‍മിയര്‍ സ്ഥാനമേല്‍ക്കുക. അഭയാര്‍ത്ഥി വിഷയത്തില്‍സ്റ്റെയിന്‍മിയറിന്റെ നിലപാട് എന്താണെന്നാണ് ഏവരും കാത്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x