
ബർലിൻ: ജര്‍മനിയില്‍ 2016 ഒക്ടൊബർ മുതൽ 2017 ഫെബ്രുവരി ആദ്യവാരം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 43,000 ഫ്ലൂ കേസുകള്‍. ഫെബ്രുവരി അഞ്ചിന് അവസാനിച്ച ആഴ്ചയിൽ മാത്രം പതിനാലായിരം ഫ്ളൂ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
126 പേരാണ് രോഗം കാരണം ഇക്കാലയളവിൽ രാജ്യത്ത് മരിച്ചത്. ഇന്‍ഫ്ളുവന്‍സ കാരണമുള്ള ശ്വാസകോശ പ്രശ്നങ്ങളാണ് ഭൂരിപക്ഷം പേരെയും ബാധിച്ചിരിക്കുന്നത്. മരിച്ചവര്‍ എല്ലാവരും തന്നെ അറുപതിനു മേല്‍ പ്രായമുള്ളവരാണ്.
എച്ച്2എന്‍3 ഇനത്തില്‍പ്പെട്ട വൈറസാണ് രോഗത്തിനു കാരണമാകുന്നതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 2014-15ലെ ശീതകാലത്തും ജര്‍മനിയില്‍ ഇതു വ്യാപകമായിരുന്നു. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലാണ് വൈറസ് കൂടുതലായി വ്യാപിക്കുന്നത്. സ്കൂളുകളിലൂടെയും കെയര്‍ ഹോമുകളിലൂടെയും രോഗം പടരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.