Currency

Kuwait

സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റിന്റെ (സി.ഐ.എസ്.) ആഭിമുഖ്യത്തില്‍ 68-മത് റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിക്കുന്നു. ശൗര്യചക്ര പുരസ്‌ക്കാരത്തിന് പേര് നിര്‍ദ്ദേശിക്കപ്പെട്ട മേജര്‍ പ്രവീണ്‍ മുഖ്യാതിഥിയായി ”രാജ്യത്തിന്റെ മുന്നേറ്റത്തിന് സേനയുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.  ജനുവരി 27 ന് രാവിലെ 10 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ റിട്ടയര്‍ ചെയ്ത സേന ഉദ്യോഗസ്ഥരെ ആദരിക്കും. വിശദവിവരങ്ങള്‍ക്ക് 66784867 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Top
x