സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനടുത്ത് വെച്ച് സെക്യൂരിറ്റി ജീവനക്കാരായിരുന്ന മലയാളികളെ കൊന്നു കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
ഹൃദ്രോഗവിഭാഗം, ഓപറേഷന് തിയറ്ററുകള്‍ തുടങ്ങി സങ്കീര്‍ണസ്വഭാവമുള്ള മേഖലകളില്‍ നിയമിക്കപ്പെട്ട നഴ്സുമാരാണ് ജോലിമികവിന്റെ കാര്യത്തില്‍ ഏറ്റവും പിറകിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ നടത്തിയ മികവ് പരീക്ഷയില്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിച്ചത് അമ്പതില്‍ താഴെ മാര്‍ക്കാണ്.
അനാവശ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി അധികംവരുന്ന വിദേശികളെ കുറയ്ക്കുന്നതിനും ജനസംഖ്യയിലെ ഭീമമായ അന്തരം ഇല്ലാതാക്കുന്നതിനും വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കുമെന്നും തൊഴില്‍ വിപണിയില്‍ ക്രമീകരണം നടത്തുന്നകാര്യം പഠന ഘട്ടത്തിലാണെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.
കുവൈത്തിലെ അബ്ബാസിയായില് മലയാളി നഴ്സിന് നേരെ ആക്രമണം. രാത്രിയില്‍ സബ്ബ്വേ റസ്റ്റോറന്റിനു സമീപത്ത്വെച്ചായിരുന്നു സംഭവം. സബ്ബവേ റസ്റ്റോറന്റിന്റെ സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള പള്ളിയിലേക്ക് പോകുകയായിരുന്ന കോട്ടയം കുറിച്ചി സ്വദേശി ലിബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ ചികിത്സാനിർക്കുകൾ വർധിപ്പിക്കാൻ അനുമതി. നാഷണല്‍ അസംബ്ലി ലെജിസ്ളേറ്റിവ് കമ്മിറ്റിയാണ് ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശത്തിന് അംഗീകാരം നൽകിയത്. കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച കരട് നിര്‍ദേശങ്ങൾ ആരോഗ്യ തൊഴില്‍ കാര്യ സമിതിയുടെ പരിശോധനയ്ക്ക് കൈമാറും. രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് നല്കി വരുന്ന ആരോഗ്യ സേവനങ്ങളുടെ വര്‍ധിപ്പിക്കുക, വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ദിനാറില്‍ നിന്ന് 130 ദിനാര്‍ ആയി വര്‍ധിപ്പിക്കുക, സന്ദര്‍ശന വിസയിലെത്തുന്നവരില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന […]
പുതിയ കണക്കുകള്‍ പ്രകാരം 4.4 മില്യണ്‍ ആണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ എഴുപതു ശതമാനവും വിദേശികളാണ് മുപ്പതു ശതമാനം മാത്രമാണ് സ്വദേശികളായ കുവൈത്ത് പൗരന്മാരുടെ എണ്ണം. ജനസംഖ്യയിലെ ഈ അന്തരം സാമൂഹികവും തൊഴില്‍ പരവും ആയ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നാണു ജനസംഖ്യാ സന്തുലനത്തിനു വേണ്ടി വാദിക്കുന്ന എംപിമാരുടെ അഭിപ്രായം.
സ്വദേശികളുടെ തൊഴില്‍ സംബന്ധിയായ സേവനങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്ന മാന്‍ പവര്‍ ആന്‍ഡ് ഗവണ്മെന്റ് റീ സ്ട്രക്ച്ചറിംഗ് പ്രോഗ്രാമിനെ മാനവശേഷി വകുപ്പില്‍ ലയിപ്പിക്കാനാണ് തീരുമാനം. സ്വദേശികളുടെ തൊഴിലിലായ്മ പരിഹരിക്കുക അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാന്‍ പവര്‍ ഗവണ്മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം പ്രവര്‍ത്തിച്ചിരുന്നത്.
നിലവില്‍ മന്ത്രാലയത്തിലെ ജീവനകാരിലേറെയും വിദേശികളാണ്. വളരെ കുറഞ്ഞ ശതമാനം സ്വദേശികള്‍ മാത്രമാണ് ഈ രംഗത്തുള്ളത്. രാജ്യത്തെ 70 ശതമാനം ഡോക്ടര്‍മാരും ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ളവരാണ്. വെറും 30 ശതമാനം മാത്രമാണ് ഈ രംഗത്ത് സ്വദേശികളുടെ സംഭാവന.
2007 മുതല്‍ നിലവിലുള്ള ഉടമ്പടിയില്‍ കുവൈത്ത് നികുതികള്‍ സംബന്ധിച്ച അനുച്ഛേദവും നികുതി വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച അനുച്ഛേദവും ആണ് ഭേദഗതി ചെയ്തത്.
കുവൈറ്റില്‍ തൊഴിലാളികള്‍ക്കെതിരെ സ്പോണ്‍സര്‍മാര്‍ 1236 പരാതികള്‍ നല്കുകയുണ്ടായി. 20 പരാതികള്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളാണ് ഉന്നയിച്ചത്.