Currency

നാറ്റോ കുവൈത്തില്‍ ഓഫീസ് തുറക്കുന്നു

സ്വന്തം ലേഖകന്‍Monday, January 23, 2017 4:19 pm

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സൈനിക സഖ്യമായ നാറ്റോ കുവൈത്തില്‍ ഓഫീസ് തുറക്കുന്നു. നാറ്റോ ഇസ്താംബൂള്‍ കോ ഓപ്പറേഷന്‍ ഇനിഷ്യയേറ്റിവിന്റെ ഗള്‍ഫ് മേഖലയിലെ ആദ്യ പ്രാദേശിക കേന്ദ്രമാണ് കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാറ്റോയും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മില്‍ സൈനിക സഹകരണം ഉറപ്പു വരുത്തുന്നതിനായി 2004ല്‍ ഇസ്താംബുളില്‍ വെച്ച് രൂപീകൃതമായതാണ് നാറ്റോ ഇസ്താംബൂള്‍ കോ ഓപ്പറേഷന്‍ ഇനിഷ്യയേറ്റിവ്.

ഓഫീസ് ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കുന്നതിനായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗും പ്രതിനിധി സംഘവും കുവൈത്തിലെത്തും. കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നീ നാല് ഗള്‍ഫ് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x